സ്‌കൂളുകളില്‍ പിടിഎ ഫണ്ടിന്റെ പേരില്‍ പണപ്പിരിവെന്ന വാര്‍ത്ത: അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്തെ സര്‍ക്കാര്‍,എയിഡഡ് സ്‌കൂളുകളില്‍ പി.ടി.എ. ഫണ്ടിന്റെ പേരില്‍ വന്‍തോതില്‍ പണപ്പിരിവുണ്ടെന്ന വാര്‍ത്തയെ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ് ഐ എ എസിന് നിര്‍ദ്ദേശം നല്‍കി.

വാര്‍ത്തയെ സംബന്ധിച്ച് അന്വേഷണം നടത്തിയ ശേഷം  രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. ഇത്തരത്തിലുള്ള അനധികൃതമായ പണപ്പിരിവ് തടയാന്‍ വകുപ്പില്‍ വിവിധ തലങ്ങളില്‍ സ്‌ക്വാഡുകള്‍ നിലവിലുണ്ട്.

പ്രസ്തുത സ്‌ക്വാഡുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം. ഈ സ്‌ക്വാഡുകള്‍ സക്രിയമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News