പാകിസ്ഥാനിലെ പ്രതിഷേധങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയെ ‘ക്ഷണിച്ച്’ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി നേതാവ്

പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി തെഹ്രിക്ക് ഇ ഇന്‍സാഫ് നേതാവ് മുഹമ്മദ് അലി സെയ്ഫ് പ്രസ്താവനയ്‌ക്കെതിരെ ഭരണപക്ഷം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ പാകിസ്ഥാനില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ പങ്കെടുന്നതിന് ക്ഷണിക്കാന്‍ തന്റെ പാര്‍ട്ടി തീരുമാനിച്ചിരുന്നുവെന്നായിരുന്നു പറഞ്ഞത്. ഒക്ടോബര്‍ 15നും 16നും പാകിസ്ഥാനില്‍ നടക്കുന്ന ഷാംങ്ങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍സ് കൗണ്‍സില്‍ ഒഫ് ഹെഡ്‌സ് ഒഫ് ഗവണ്‍മെന്റ് യോഗത്തില്‍ ജയ്ശങ്കര്‍ പങ്കെടുക്കും.

ALSO READ: എല്ലാറ്റിനേയും മതത്തിൻ്റെ കണ്ണാടിയിലൂടെ പരിശോധിക്കുന്നവർ സ്വർണ്ണക്കടത്തും ഹവാലയും മതവിരുദ്ധമെന്ന് പ്രഖ്യാപിക്കാത്തതിൻ്റെ ഗുട്ടൻസ് ബുദ്ധിയുള്ളവർക്ക് മനസ്സിലാകും; കെ ടി ജലീൽ

പാകിസ്ഥാന്റെ തെഹ്രിക്ക് ഇ ഇന്‍സാഫ് പാര്‍ട്ടി ഭരിച്ചിരുന്ന ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ മുഖ്യമന്ത്രിയുടെ ഉപദേശകനാണ് മുഹമ്മദ് അലി സെയ്ഫ്.

ALSO READ: ‘ശബരിമലയിൽ ഇത്തവണ സ്പോട്ട് ബുക്കിംഗ് ഉണ്ടാവില്ല; ബുക്കിംഗ് ഇല്ലാതെ തീർത്ഥാടകർ എത്തിയാൽ അക്കാര്യം പരിശോധിക്കും’: മന്ത്രി വി എൻ വാസവൻ

പരിഹാസ രൂപേണയാണ് ഇയാള്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയെ ക്ഷണിക്കുന്നതിനെ കുറിച്ച് സംസാരിച്ചത്. അതേസമയം എസ് ജയ്ശങ്കറിനെ പ്രതിഷേധങ്ങളിലേക്ക് ക്ഷണിച്ചത് നിരുത്തരവാദിത്തപരമാണെന്നും പാകിസ്ഥാനോടുള്ള ശത്രുതയാണ് ഇത് കാണിക്കുന്നതെന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റ് മന്ത്രി പ്രതികരിച്ചു. മറ്റ് മന്ത്രിമാരും പിടിഐയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News