ജമ്മു കശ്മീർ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

Jammu Kashmir

ജമ്മുകശ്മീരിൽ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. നാഷണൽ കോൺഗ്രസ്‌ വൈസ് പ്രസിഡന്റനും മുൻമുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല മത്സരിക്കുന്ന ഗാന്ധർബൽ, ബദ്‌ഗാം മണ്ഡലം ഉൾപ്പെടെ 26 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തിൽ ജനവിധി എഴുതുന്നത്. ശ്രീനഗർ ഉൾപെടുന്ന, ലാൽചൗക്ക്, ഹസ്രത്ത്ബാൽ മണ്ഡലങ്ങളും രജൗരി, ശ്രീമാതാ വൈഷ്ണവ ദേവി തുടങ്ങി മണ്ഡലങ്ങളും രണ്ടാംഘട്ടത്തിൽ വിധി എഴുതും.

Also Read: വർഗീയ രാഷ്ട്രീയത്തോടുള്ള പോരാട്ട പ്രചോദനം; അഴീക്കോടൻ രാഘവന്‍ രക്തസാക്ഷിയായിട്ട് 52 വര്‍ഷം

238 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് രാവിലെ 11 മണിക്ക് പൂഞ്ചിലെ സുരൻകോട്ടിലും ഉച്ചയ്ക്ക് 2 മണിക്ക് ശ്രീനഗറിലെ ഷാൽറ്റെങ് മണ്ഡലത്തിലെയും റാലികളിൽ പങ്കെടുക്കും. ആദ്യഘട്ടത്തിന് സമാനമായി രണ്ടാംഘട്ടത്തിലും മികച്ച പോളിംഗ് ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് മുന്നണികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News