അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും അധ്യാപകനുമായ ജിഎന്‍ സായിബാബയുടെ മൃതദേഹം നാളെ പൊതുദര്‍ശനത്തിന് വെക്കും. കണ്ണുകള്‍ ഇതിനോടകം ദാനം ചെയ്തു.പൊതു ദര്‍ശനത്തിനു ശേഷം മൃതദേഹം ആശുപത്രിക്ക് വിട്ടു നല്‍കും. നാളെ രാവിലെ 10 മണി മുതല്‍ ഹൈദരാബാദിലെ സ്വവസതിയിലാണ് പൊതുദര്‍ശനം. പൊതുദര്‍ശനത്തിനുശേഷം മൃതദേഹം ആശുപത്രിക്കായി വിട്ടു നല്‍കും.
ഹൈദരാബാദിലെ നിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു വിടവാങ്ങിയത്. ദില്ലി സര്‍വ്വകലാശാലയിലെ മുന്‍ അധ്യാപകന്‍ കൂടിയായിരുന്ന ജിഎന്‍ സായിബാബയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചു 2014 ല്‍ യുഎപിഎ ചുമത്തി ജയിലില്‍ അടച്ചിരുന്നു. ഇതിനു പിന്നാലെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു.
നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന പേരില്‍ ബോംബെ ഹൈക്കോടതി പത്തു വര്‍ഷത്തിനുശേഷമാണ് കുറ്റവിമുക്തനാക്കിയത്. ബിജെപി സര്‍ക്കാറിന്റെ ക്രൂരതകള്‍ക്ക് മുന്നില്‍ ശക്തമായ നിയമ പോരാട്ടം നടത്തിയാണ് അദ്ദേഹം ജയില്‍ മോചിതനായത്. ജയില്‍ മോചിതനായി ഏഴുമാസത്തിനു ശേഷമാണ് അന്ത്യം. ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന അദ്ദേഹം ദിവസങ്ങളോളമായി ചികിത്സയിലായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here