കേരളത്തിലെ പൊതുവിതരണ കേന്ദ്രങ്ങൾ രാജ്യത്തിന് മാതൃക; വിവാദ പ്രസ്താവന നടത്തി ഭിന്നത സൃഷ്ടിക്കാനല്ല ഉത്തരവാദപ്പെട്ടവർ ശ്രമിക്കേണ്ടത്; മന്ത്രി ജി ആർ അനിൽ

വിവാദ പ്രസ്താവന നടത്തി സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനല്ല ഓണക്കാലത്ത് ഉത്തരവാദപ്പെട്ടവർ ശ്രമിക്കേണ്ടതെന്ന് മന്ത്രി ജി ആർ അനിൽ. നിയമസഭാ സമ്മേളനത്തിൽ പി സി വിഷ്ണുനാഥിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. ഓണക്കാലത്ത് കേരളത്തിൽ സപ്ലൈകോ ശക്തമായ വിപണി ഇടപെടൽ തന്നെയാണ് നടത്തുന്നതെന്നും 18ന് ഓണച്ചന്തകൾ ആരംഭിക്കുന്നു എന്നും മന്ത്രി പറഞ്ഞു.എല്ലാ ജില്ലകളിലും ഓണച്ചന്തകൾ 19ന് ആരംഭിക്കും. 23ന് എല്ലാ മണ്ഡലങ്ങളിലും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ അരി 23, 24, 25 രൂപയ്ക്കാണ് നൽകുന്നത്.

also read: കുട്ടികളിലെ ലിംഗമാറ്റ ശസ്ത്രക്രിയ; സംസ്ഥാനതല കമ്മിറ്റിക്ക് രൂപം നൽകാൻ നിർദേശവുമായി ഹൈക്കോടതി

സർക്കാർ കൃത്യമായ വിപണി ഇടപെടൽ നടത്തുന്നുണ്ട്. ചില ഉൽപന്നങ്ങൾക്ക് വില വർധനവ് ഉണ്ടായിട്ടുണ്ട്. രാജ്യത്തെമ്പാടുമുള്ള വില വർധനവ് സ്വാഭാവികമായും ഇവിടെയും ഉണ്ടാകും.ഒരു കിലോ പരിപ്പിന് 118 രൂപയാണ്‌ എന്നാൽ സപ്ലൈകോയിൽ 65 രൂപയ്ക്ക് ആണ്‌ നൽകുന്നത്. ദില്ലിയിൽ 290 തക്കാളിക്ക്  സംസ്ഥാനത്ത് 117 ന് നൽകുന്നു. സപ്ലൈകോയിൽ 3 – 4 ഇനങ്ങളുടെ കുറവ് വന്നതും പരിഹരിച്ചിട്ടുണ്ടെന്നും സപ്ലൈകോയിൽ സാധനങ്ങൾ ഇല്ല എന്ന പി സി വിഷ്ണുനാഥിന്റെ ആരോപണത്തോട് മറുപടി നൽകി മന്ത്രി പറഞ്ഞു.

കേരളത്തിലെ പൊതുവിതരണ കേന്ദ്രങ്ങൾ രാജ്യത്തിന് മാതൃക എന്നും മന്ത്രി പറഞ്ഞു. ഓണത്തിന് 70 കിലോ പുഴുക്കലരി നൽകുകയാണ് എല്ലാ റേഷൻ കാർഡ് ഉടമകൾക്കുമായി നൽകും.കുറവുകൾ എല്ലാം പരിഹരിക്കുംഅധികമായി അരി വേണ്ടവർക്ക് 10 കിലോ വീതം നൽകും.ചില കാര്യങ്ങളെ പെരുപ്പിച്ച് കാണിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

also read: കിഫ്ബി വഴിയുള്ളത് സംസ്ഥാനം നടപ്പിലാക്കുന്ന പദ്ധതി; കേന്ദ്രസര്‍ക്കാരിന്റെ സമീപനം വികസനത്തിന് തടസമാകുന്നു; മുഖ്യമന്ത്രി

സപ്ലൈകോയിൽ ഒരു സാധനത്തിനും വില വർധിക്കില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും എന്നാൽ സാധനങ്ങൾ ഇല്ലാത്തപ്പോൾ വില വർദ്ധിപ്പിക്കേണ്ട കാര്യമില്ലല്ലോ എന്നും പിസി വിഷ്ണുനാഥ്‌ പറഞ്ഞിരുന്നു.സബ്സിഡി സാധനങ്ങൾ സപ്ലൈകോയിൽ ലഭിക്കാനില്ല.13 ഇന സബ്സിഡി സാധനങ്ങൾക്ക് വില വർധിച്ചിട്ടില്ല എന്നാണ് പറയുന്നത്. പക്ഷേ സബ്സിഡി സ്റ്റോക്കുകൾ ഇല്ല,ഈ സാഹചര്യത്തിലാണ് ജനങ്ങൾ പൊതുവിപണിയിലേക്ക് പോകുന്നത്അവിടെ വില കൂടുതലാണ് എന്നും പിസി വിഷ്ണുനാഥ്‌ പറഞ്ഞിരുന്നു.ഓണക്കിറ്റ് എല്ലാവർക്കും കൊടുക്കുമോ എന്നതിൽ വ്യക്തതയില്ല എന്ന ആരോപണത്തിനും മന്ത്രി മറുപടി നൽകി. സാധാരണക്കാരന്റെ കുടുംബ ബജറ്റ് കൂട്ടി മുട്ടിക്കാൻ സാധിക്കുന്നില്ല, ഓണച്ചന്ത സമയത്ത് ആരംഭിക്കാൻ സാധിച്ചിട്ടില്ല എന്നും വിഷ്ണു നാഥ്‌ ആരോപിച്ചിരുന്നു.സിവിൽ സപ്ലൈസ് കോർപറേഷനെ ദയാവധത്തിന് വിട്ടു നൽകിയിരിക്കുന്നു എന്നുമായിരുന്നു ആരോപണം.

also read: സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് സംഘത്തിന്റെ പരിശോധന; കണക്കിൽപ്പെടാത്ത 6,300 രൂപ പിടിച്ചെടുത്തു

അതേസമയം കഴിഞ്ഞ നാലുമാസമായി ഒരു ശരാശരി കുടുംബത്തിൽ 5000 മുതൽ 10000 രൂപ വരെയാണ് ചെലവ് വർദ്ധിച്ചതെന്നും മുഖ്യമന്ത്രി ഇപ്പോൾ ഒന്നും മിണ്ടുന്നില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞിരുന്നു.വിലക്കയറ്റത്തിലും പ്രതികരിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണ്.പൊതു വിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്താൻ വിപണി ഇടപെടൽ നടത്തുന്നതിൽ സർക്കാർ പരാജയമെന്നും കെ എസ് ആർ ടി സി യെ കൊന്നത് പോലെ സിവിൽ സപ്ലൈസ് കോർപ്പറേഷനെ കൊല്ലുന്നു എന്നും വി ഡി സതീശൻ പറഞ്ഞു.13 അവശ്യ സാധനങ്ങൾ സബ്സിഡി നിരക്കിൽ നൽകുന്നില്ല എന്ന വി ഡി സതീശന്റെ ആരോപണത്തിന് ഇത് തെറ്റായ പരാമർശമാണെന്നും സഭ കഴിയുമ്പോൾ പ്രതിപക്ഷ നേതാവ് വന്നാൽ പോയി പരിശോധിക്കാം എന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News