പൊതുവിദ്യാഭ്യാസത്തിന് 1032 . 62 കോടി അനുവദിച്ചു. സ്കൂളുകളുടെ ആധുനികവൽക്കരണത്തിന് 32 കോടിയും അനുവദിച്ചു. എല്ലാ ജില്ലകളിലെയും ഒരു സ്കൂൾ മാതൃക സ്കൂൾ ആയി ഉയർത്തുമെന്നും മന്ത്രി അറിയിച്ചു.
ALSO READ:കെഎസ്ആര്‍ടിസിക്ക് 128.54 കോടി, ബസ് ഇറക്കാന്‍ 92 കോടി രൂപ
സൗജന്യ സ്കൂൾ യൂണിഫോം വിതരണത്തിന് 155.34 കോടിയും അനുവദിച്ചു. ആറുമാസത്തിലൊരിക്കൽ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും.സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി 352.14 കോടി അനുവദിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് 75.2 കോടിയും കൈറ്റിന് 38.50 കോടിയും ഉന്നത വിദ്യാഭ്യാസ മേഖലക്ക് 456.71 കോടി വൊക്കേഷണൽ ഹയർസെക്കൻഡറി മേഖലയ്ക്ക് 13 കോടിയും അനുവദിച്ചു.
ALSO READ: ”കൊച്ചി മെട്രോയ്‌ക്ക് – 239 കോടി, കെഎസ്‌ആര്‍ടിസിക്ക് 128.54 കോടി”; കേരള ബജറ്റ് – തത്സമയം
അതേസമയം കെഎസ്ആര്‍ടിസിക്ക് 128.54 കോടി അനുവദിച്ചു. ബസ് ഇറക്കാന്‍ 92 കോടി രൂപയും അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.സംസ്ഥാന ബജറ്റില്‍ വ്യവസായ മേഖലയ്ക്ക് 1829 കോടി അനുവദിച്ചു. കയര്‍ വ്യവസായത്തിന് 107.6 കോടിയും കയര്‍ മേഖലയ്ക്ക് 107.64 കോടി രൂപയും അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here