ജി-20 ഉച്ചകോടി; രാഷ്ട്രപതി ഭവനിലേക്കുള്ള പൊതുജന പ്രവേശനത്തിന് വിലക്ക്

ജി-20 ഉച്ചകോടിയോടനുബന്ധിച്ച് രാഷ്ട്രപതി ഭവനിലേക്കുള്ള പൊതുജന പ്രവേശനത്തിന് സെപ്തംബര്‍ ഒന്ന് മുതല്‍ വിലക്ക്. പൊതുസമ്മേളനങ്ങള്‍ക്കും പരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തിക്കൊണ്ട് സെപ്തംബര്‍ 12 വരെ ഡല്‍ഹിയില്‍ നിരോധനാജ്ഞയും പുറപ്പെടുവിച്ചു. കൂടാതെ നഗരത്തെ വ്യോമ നിരോധിത മേഖലയായും പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ ഡ്രോണുകള്‍, ഗ്ലൈഡറുകള്‍ എന്നിവയും ഉപയോഗിക്കാന്‍ പാടില്ല.

Also Read: വികസനത്തെ അലങ്കോലപ്പെടുത്താണ് യു ഡി എഫ് ശ്രമിക്കുന്നത്; ഇ പി ജയരാജന്‍

സെപ്റ്റംബര്‍ എട്ട്, ഒമ്പത്, പത്ത് തീയതികളിലായാണ് ജി-20 ഉച്ചകോടി നടക്കുന്നത്. ഇരുപതോളം രാഷ്ട്ര തലവന്‍മാരെ പ്രതീക്ഷിക്കുന്ന ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമര്‍ പുടിന്‍ ചൈന പ്രസിഡന്റ് ഷീ ജിന്‍പിങ്ങ് തുടങ്ങിയവര്‍ പങ്കെടുക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News