നബിദിനം; പൊതു അവധി 28ലേക്ക് മാറ്റി

നബിദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി 28ലേക്ക് മാറ്റി. 27 നായിരുന്നു മുമ്പ് പ്രഖ്യാപിച്ച പൊതു അവധി. ഈ തീയതിയിലാണ് മാറ്റം. ഇതു സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു. സെപ്റ്റംബര്‍ 28 വ്യാഴാഴ്ച പൊതു അവധി നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

Also Read: ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് സായി LNCPE യിൽ യാത്രയയപ്പ് നൽകി

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കിയിരുന്നു. മാസപ്പിറവി ദൃശ്യമായതു പ്രകാരം നബിദിനം 28ന് ആചരിക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ച പശ്ചാത്തലത്തിലാണ് അവധി നിലവിലെ 27ല്‍ നിന്ന് 28ലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത്.

Also Read: ഗണപതിക്ക് സമർപ്പിച്ച 11 കിലോ ഭാരമുള്ള ലഡു മോഷ്ടിച്ചു, കള്ളൻ്റെ ദൃശ്യങ്ങൾ സി സി ടി വിയിൽ കണ്ട് അമ്പരന്ന് ഭക്തർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News