‘ദില്ലിയിലെ ജനങ്ങളെ ചതിച്ചു” ; പ്രതികരണവുമായി കെജ്‌രിവാളിന്റെ ഭാര്യ

ദില്ലി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി ഭാര്യ സുനിത കെജ്‌രിവാള്‍. ദില്ലിയിലെ ജനങ്ങളെ ചതിച്ചുവെന്നാണ് അവര്‍ എക്‌സില്‍ കുറിച്ചത്.

ALSO READ:  കെജ്‌രിവാളിന് ജാമ്യമില്ല; 10 ദിവസം ഇഡി കസ്റ്റഡിയില്‍ വിട്ടേക്കും

നിങ്ങളുടെ മുഖ്യമന്ത്രി എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടായിരുന്നു. ജയിലഴിക്കുള്ളിലായാലും അല്ലെങ്കിലും അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തിനായി സമര്‍പ്പിച്ചതാണ്. ജനങ്ങള്‍ക്ക് അറിയാം എല്ലാമെന്നും അവര്‍ എക്‌സില്‍ കുറിച്ചു.

ALSO READ: കേരള പൊലീസിന്റെ വേനലവധി പരിശീലനക്യാമ്പ് ഏപ്രില്‍ ഒന്നു മുതല്‍

കെജ്‌രിവാളിന്റെ പ്രതിച്ഛായ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഈ അറസ്റ്റിന് പിന്നിലെന്നാണ് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചത്. 55കാരനായ കെജ്‌രിവാളിന് കേന്ദ്ര ഏജന്‍സി ഒമ്പത് തവണ സമന്‍സ് അയച്ചിരുന്നു. മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, വിജയ് നായര്‍ എന്നിവര്‍ ഇതേ കേസില്‍ വിചാരണക്കായി കാത്തിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News