കോഴിക്കോട് കോണ്‍ഗ്രസ് ഹര്‍ത്താലിനെ തള്ളി പൊതുജനം.സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളും നിരത്തിലുണ്ട്. ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരികളും വ്യക്തമാക്കിയിരുന്നു. അതേസമയം മുക്കത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു.
ചേവായൂര്‍ സഹകരണബാങ്ക് തെരത്തെടുപ്പിന്റെ മറവില്‍ സംഘര്‍ഷം സൃഷ്ടിച്ച് പിന്നിട് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു ജില്ല കോണ്‍ഗ്രസ് നേതൃത്വം. ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണം കോണ്‍ഗസിന് നഷ്ടപ്പെടുകയും ചെയ്തു. യാത്രക്കാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും വാക്കേറ്റവും നടന്നു.
വളരെ പെട്ടെന്ന് ഇത്തരത്തില്‍ പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകള്‍ വ്യാപാരികളുടെ ജീവിക്കാനുള്ള അവകാശത്തെ ചൂഷണം ചെയ്യുന്നതാണെന്ന് വ്യാപാരികള്‍ അഭിപ്രായപ്പെട്ടു.’ആപത്കരമായ സാമ്പത്തിക സാഹചര്യം നേരിടുന്ന വ്യാപാരികള്‍ക്കാണ് ഇത്തരം ഹര്‍ത്താലുകളില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. പൊതു ജനജീവിതത്തെ തടസപ്പെടുത്തുന്നതും അശ്രദ്ധയോടെ പ്രഖ്യാപിക്കുന്ന ഹര്‍ത്താല്‍ നിരന്തരം ആവര്‍ത്തിക്കുന്നത് അസഹ്യമാണ്,’ എന്ന് വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here