നഷ്ടത്തിൽ നിന്ന് കുതിപ്പിലേക്ക്; തോറ്റുകൊടുക്കാതെ കെഎസ്ഐഎൻസി

നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്ക് കപ്പലോടിച്ച് സർക്കാർ പൊതുമേഖലാ സ്ഥാപനമായ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്ഐഎൻസി). 2021-22 സാമ്പത്തിക വർഷത്തിൽ 5.6 കോടി രൂപയുടെ നഷ്ടത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. എന്നാൽ 2022–23ൽ 1.8 കോടി രൂപയുടെ ലാഭത്തിലേക്ക് സ്ഥാപനം കുതിച്ചുയർന്നു. 12.53 കോടി രൂപയുടെ ചരിത്ര നേട്ടമാണ് ഇപ്പോൾ കെഎസ്ഐഎൻസി കൈവരിച്ചിരിക്കുന്നത്.

Also Read: ഞങ്ങൾ റൂമിലെത്തി അല്പസമയത്തിനുള്ളിൽ ലാലേട്ടൻ ഡോക്ടറുമായി വന്നു, പറന്നകന്ന ഗന്ധർവനെ നോക്കി എല്ലാരും ശോകമൂകരായി

ലാഭത്തിലെ വലിയ പങ്ക് വിനോദസഞ്ചാര മേഖലയാണ് വഹിച്ചിരിക്കുന്നത്. ആകെ 1.17 ലക്ഷം ആളുകളാണ് കടൽ, കായൽ യാത്രയ്ക്കായി കെഎസ്ഐഎൻസിയെ തെരഞ്ഞെടുത്തത്. വിനോദ സഞ്ചാര മേഖലയിൽ എറണാകുളം കേന്ദ്രീകരിച്ച് കെഎസ്ഐഎൻസിയുടെ 6 ബോട്ടുകളും ഒരു ക്രൂയിസ് കപ്പലുമാണ് സേവനം നടത്തുന്നത്.

Also Read: ലക്ഷ്വറിയുടെ കാര്യത്തിൽ ഇനി വിട്ടുവീഴ്ചയില്ല; പറന്നുയർന്ന് എയർ ഇന്ത്യയുടെ എയർബസ്

6.35 കോടി രൂപയാണ് ബാർജ് സർവീസിൽ നിന്നുള്ള വരുമാനം. 2 പുതിയ ബാർജുകൾ ഉൾപ്പെടെ ആകെ 10 ബാർജുകൾ കെഎസ്ഐഎൻസിക്കുണ്ട്. രണ്ടു പുതിയ ബാർജുകളും സാഗരറാണി മാതൃകയിൽ ഒരു വിനോദ സഞ്ചാര ബോട്ടും വൈകാതെ ഇറക്കലും പദ്ധതിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News