കേരളത്തിലെ ദേശീയപാത നിർമാണത്തിലെ സുരക്ഷ ഉറപ്പാക്കണമെന്ന് എൻഎച്ച്എഐയോട് പൊതുമരാമത്ത് വകുപ്പ്

ദേശീയപാത 66 നിർമ്മാണത്തിൽ സുരക്ഷ ഉറപ്പാക്കണം എന്ന് പൊതുമരാമത്ത് വകുപ്പ്. ദേശീയപാത അതോറിറ്റിക്കാണ് പൊതുമരാമത്ത് വകുപ്പ് കത്ത് നൽകിയത്. സുരക്ഷ ഉറപ്പാക്കാൻ വിദഗ്ദ്ധരുടെ സഹായത്തോടെ സാങ്കേതിക പരിശോധന ഉറപ്പാക്കണം എന്നും കേരളം. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരം വകുപ്പു സെക്രട്ടറിയാണ് ദേശീയപാത അതോറിറ്റി അധികൃതർക്ക് കത്തയച്ചത്.

Also Read; കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ സംബന്ധിച്ച് തർക്കം, സ്ഥലത്ത് സംഘർഷാവസ്ഥ

ദേശീയപാതക്കായി മണ്ണെടുത്തയിടങ്ങളിൽ കനത്തമഴയിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളതും പരിശോധിക്കണം. തുടർ മണ്ണെടുപ്പുകൾ ഉണ്ടെങ്കിൽ ശാസ്ത്രീയമാണെന്ന് ഉറപ്പു വരുത്തണം. നേരത്തെ പദ്ധതി അവലോകന യോഗത്തിലും സുരക്ഷ ഉറപ്പാക്കാൻ മന്ത്രി എൻഎച്ച്എഐയോട് ആവശ്യപ്പെട്ടിരുന്നു.

Also Read; ദില്ലി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിനും മറ്റുള്ളവർക്കുമെതിരെ സിബിഐ കുറ്റപത്രം

National Highway Authority of India, N H A I, Kerala News, PWD, NH 66, P A Muhammed Riyas,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News