ജപ്പാന്റെ വിശിഷ്ട വിഭവമായ ഫുഗുവിന് വലിയ വിലയാണ്. ലൈസന്‍സുള്ള പരിശീലനം ലഭിച്ച പാചക വിദഗ്ദര്‍ക്ക് മാത്രമേ ഫുഗു ഉണ്ടാക്കാന്‍ അനുവാദമുള്ളു. ഈ വിഭവം ഉണ്ടാക്കുന്നത് മാരക വിഷം അതും സയനൈഡിനെക്കാള്‍ 1200 മടങ്ങ് വിഷം ഉള്ള ശരീരത്തിനുള്ളിലെത്തിയാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും മരണം വരെയും സംഭവിക്കാവുന്ന പഫര്‍ ഫിഷിനെ ഉപയോഗിച്ചാണ്.
വേഗതയില്‍ സഞ്ചരിക്കാന്‍ കഴിവില്ലാത്ത പഫര്‍ ഫിഷിന് പ്രകൃതി നല്‍കിയ പ്രതിരോധത്തിന്റെ ഭാഗമാണ് ഈ വിഷം. ഇതിനൊപ്പം മറ്റൊരു പ്രത്യകത കൂടി ഈ മീനിനുണ്ട്. ശത്രുവിനെ കണ്ടാല്‍ ബലൂണ്‍ പോലെ ഊതി വീര്‍പ്പിക്കാവുന്ന ശരീരം. വലിയ രീതിയില്‍ വെള്ളം അകത്താക്കിയാണ് ഇവ ബലൂണ്‍ പോലെയായി മാറുന്നത്. ചിലപ്പോള്‍ വായു ഉപയോഗിച്ചും ശരീരം ഇവ ബലൂണ്‍ പോലെ വീര്‍പ്പിക്കാറുണ്ട്. ഇനി ഇത്തരത്തില്‍ വലുതാവുന്ന പഫര്‍ ഫിഷിനെ ഭക്ഷിക്കുന്ന വലിയ മീനുകള്‍ അത്രയും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരും.
120ഓളം ഇനം പഫര്‍ ഫിഷുകളില്‍ ഭൂരിഭാഗവും കടലിലും ചിലത് ശുദ്ധജലത്തിലുമാണ് ജീവിക്കുന്നത്. എല്ലാ വകഭേദങ്ങളിലും മാരകമായ വിഷമാണ് അടങ്ങിയിട്ടുള്ളത്. പ്രായപൂര്‍ത്തിയായ മുപ്പതുപേരെ കൊല്ലാന്‍ കഴിയുന്ന അത്രയും വിഷമുള്ള പഫര്‍ ഫിഷിനെ ഉപയോഗിച്ച് ഉണ്ടാക്കുന്ന വിഭവങ്ങള്‍ക്ക് വലിയ പ്രത്യേകയാണ് ജപ്പാനിലുള്ളത്. ഇതിനെ മുറിക്കുന്നതില്‍ വരുന്ന ചെറിയ പിഴവ് പോലും ദുരന്തത്തില്‍ അവസാനിച്ചേക്കാം. അത്തരം നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇവകൊണ്ട് ഉണ്ടാക്കുന്ന വിഭവം ഇന്നും ജപ്പാന്‍കാരുടെ മെനുവില്‍ ഒന്നാം സ്ഥാനത്ത് തന്നെയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here