പൊന്നമ്പലമേട്ടിലെ പൂജ; പ്രതിക്കായി അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക്

പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ നടത്തിയ നാരായണൻ നമ്പൂതിരിയെ അന്വേഷിച്ച് അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക്. പ്രതി നാരായണ സ്വാമിയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. കോടതി റിമാൻഡ് ചെയ്താൽ പ്രതിക്കായുള്ള കസ്റ്റഡി അപേക്ഷ വനം വകുപ്പ് ഇന്ന് സമർപ്പിക്കും.മൂന്നുവർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകപ്പുകൾ ചേർത്താണ് വനം വകുപ്പ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. വനമേഖലയിൽ അതിക്രമിച്ചു കയറിയതിനാണ് കേസ്.1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്‌ഷൻ (27, 51), കേരള വന നിയമം 1961 (ഭേദഗതി 1999) സെക്‌ഷൻ 27 (1) ഇ (4) എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ്.

അതേസമയം, കഴിഞ്ഞദിവസമാണ് പൊന്നമ്പലമേട്ടിൽ അതിക്രമിച്ചുകയറി തമിഴ്‌നാട് സ്വദേശിയായ ഇയാൾ പൂജ നടത്തിയത്. വനംവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള സ്ഥലമാണ് പൊന്നമ്പലമേട്. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമാണ്. മകരവിളക്ക് തെളിക്കുന്ന തറയില്‍ വച്ചാണ് ഇയാള്‍ പൂജ ചെയ്തത്. പൂജ നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News