യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! നവരാത്രി അവധി പ്രമാണിച്ച് രണ്ട് സ്പെഷ്യൽ ട്രെയിൻ സർവീസുകളുമായി റെയിൽവേ  

TRAIN NEW

നവരാത്രി അവധിയോടനുബന്ധിച്ച് മംഗളൂരു ജംഗ്ഷനിൽ നിന്നും കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ സർവീസ് ഉണ്ടായിരിക്കും.ട്രെയിൻ നമ്പർ; 06047 മംഗളൂരു- കൊല്ലം ജംഗ്ഷൻ സ്പെഷ്യൽ എക്സ്പ്രസ്സ് ട്രെയിൻ ഒക്ടോബർ 14 തിങ്കളാഴ്ച രാത്രി 11 മണിക്ക് മംഗളൂരു ജംഗ്ഷനിൽ നിന്നും യാത്ര തിരിക്കും. പിറ്റേന്ന് രാവിലെ 10.20നാകും ട്രെയിൻ കൊല്ലത്ത് എത്തുക. ഒക്ടോബർ 15 ചൊവ്വാഴ്ച വൈകിട്ട് 6.55ന് കൊല്ലത്ത് നിന്നും പുറപ്പെടുന്ന ട്രെയിൻ (ട്രെയിൻ നമ്പർ; 06048) പിറ്റേന്ന് രാവിലെ 7.30 ന് മംഗളൂരുവിൽ എത്തും.

കൊച്ചുവേളിയിൽ നിന്ന് ഒക്ടോബർ 14 രാത്രി 9.25നാണ് മംഗളൂരുവിലേക്കുള്ള ട്രെയിൻ സർവീസ് .ട്രെയിൻ നമ്പർ 06157 പിറ്റേന്ന് രാവിലെ 9 .15ന് മംഗളൂരുവിൽ എത്തും. മംഗളൂരുവിൽ നിന്നും 15ന് (ട്രെയിൻ നമ്പർ: 06158)
രാത്രി 8 .10 ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 8 മണിക്ക് കൊച്ചുവേളിയിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News