ഒന്നാം ക്ലാസ് ക്രിക്കറ്റിൽ റൺ വേട്ട തുടർന്ന് പൂജാര. ഛത്തീസ്ഗഡിനെതിരായ മത്സരത്തിൽ താരം സൗരാഷ്ട്രയ്ക്കു വേണ്ടി ഇരട്ട സെഞ്ച്വറി നേടി. 383 പന്തില്‍നിന്ന് ഒരു സിക്‌സും 25 ഫോറുമടക്കം 234 റൺസായിരുന്നു പൂജാരയുടെ സമ്പാദ്യം. മത്സരം സമനിലയില്‍ അവസാനിച്ചു.
ഒന്നാം ക്ലാസ് ക്രിക്കറ്റിൽ ഇതോടെ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറി നേടിയ നാലമത്തെ താരമായി പൂജാര. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പൂജാരയുടെ 18-ാം ഇരട്ട സെഞ്ചുറിയായിരുന്നു ഇത്. ഇതോടെ രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ചുറികള്‍ നേടിയ താരമെന്ന പരസ് ദോഗ്രയുടെ റെക്കോഡിനൊപ്പവും പൂജാര എത്തി. ആഭ്യന്തര ക്രിക്കറ്റൽ 66 സെഞ്ച്വറികളും പൂജാരയുടെ പേരിലുണ്ട്.
21,115 റണ്‍സുമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്ലും പൂജാര നാലാം സ്ഥാനത്തെത്തി. സുനില്‍ ഗാവസ്‌ക്കര്‍ (25,834 റണ്‍സ്), സച്ചിന്‍ തെണ്ടുല്‍ക്കര്‍ (25,396), രാഹുല്‍ ദ്രാവിഡ് (23,784) എന്നിവരാണ് ആദ്യ സ്ഥാനങ്ങളിലുള്ളത്.
ഇന്ത്യയുടെ ഓസ്ട്രേലിയൻ ടെസ്റ്റ് പര്യടനത്തിന് ഏതാനം ആഴ്ചകൾ മാത്രം അവശേഷിക്കെ ഫോമിൽ തിരിച്ചത്തിയ പൂജാര സ്ക്വാഡിലേക്കെത്തപ്പെടാനും സാധ്യതയുണ്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here