പുകസയുടെ നേതൃത്വത്തിൽ ചിത്രരചനാ മത്സരം; കാരയ്ക്കാമണ്ഡപം വിജയകുമാർ ഉദ്ഘാടനം ചെയ്തു

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഉപസമിതിയായ ചിത്രശില്പകലാസംഘം ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ ഉദ്ഘാടനം ചെയ്തു. ചിത്രശില്പകലാസംഘം ജില്ലാ കൺവീനർ പ്രൊഫ. ഷാജികുമാർ ആമുഖവർത്തമാനം നടത്തി.

Also Read: ഗോത്ര മേഖലയിലെ പദ്ധതികള്‍; ജില്ലകളില്‍ മന്ത്രിതല അവലോകനം നടത്താൻ സംസ്ഥാന സർക്കാർ

പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എസ് രാഹുൽ, ജില്ലാ പ്രസിഡൻ്റ് കെ ജി സൂരജ്, സംസ്ഥാന കമ്മിറ്റി അംഗം വിതുര ശിവനാഥ്, ജോ. സെക്രട്ടറി ദീപു കരകുളം, വൈസ് പ്രസിഡന്റ് എൽ പ്രേമലത, ചിത്രകാരൻ ആദർശ് ശ്രീലകം തുടങ്ങിയവർ പങ്കെടുത്തു. എൽ.പി, യു.പി, ഹൈസ്കൂൾ, കോളജ് എന്നീ വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്.

Also Read: ബിജെപി ഇതരമായി ചിന്തിക്കുന്നവരെ അവഗണിക്കുന്നതാണ് ഈ കേന്ദ്ര ബജറ്റ്: ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News