ശൈലജ ടീച്ചർക്കെതിരായ അശ്ലീല പ്രചാരണം; പ്രതിഷേധവുമായി പുരോഗമന കലാസാഹിത്യസംഘം

ശൈലജ ടീച്ചർക്കെതിരായ അശ്ലീല പ്രചാരണത്തിൽ പ്രതിഷേധവുമായി പുരോഗമന കലാസാഹിത്യസംഘം. ശൈലജ ടീച്ചർക്കെതിരെ എതിർ സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രൊഫൈലുകൾ നടത്തിക്കൊണ്ടിരിന്ന വ്യാജ അശ്ലീലപ്രചാരണം അതിനിന്ദ്യവും ക്രൂരവുമാണ്. എല്ലാ ജനാധിപത്യമര്യാദകളെയും കാറ്റിൽ പറത്തിയാണ് ഇതിൻ്റെ ആസൂത്രണം. രാജ്യം ഭരിക്കുന്ന ബിജെപിക്കു മുന്നിൽ മിണ്ടാട്ടംമുട്ടി കൊടിചുരുട്ടി നിൽക്കുന്ന വലത് ജനവിരുദ്ധമുന്നണിയുടെ ജീർണ്ണതയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

Also Read: ആൽബർട്ട് ഐൻസ്റ്റീനെ പോലുള്ളവർ ഇരിക്കേണ്ട ഇടത്താണ് വിരുദ്ധമായി ചിന്തിക്കുന്നവരുള്ളത്; അതാണ് കേരള സർവ്വകലാശാലയുടെ ഗതികേടെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി

ജീവിതത്തിലുടനീളം മനുഷ്യസ്നേഹത്തിലധിഷ്ഠിതമായ, സമരഭരിതമായ ഒരു ജീവിതംകൊണ്ട് ജനങ്ങൾക്ക് ഏറെ പ്രിയങ്കരിയായി തീർന്ന, ലോകം ആദരിക്കുന്ന സാമൂഹ്യ രാഷ്ടിയവ്യക്തിത്വത്തെ വ്യാജ സൈബർ നുണകൾ കൊണ്ട് തോൽപ്പിക്കാനാവില്ല. കേരളം കാത്തുസൂക്ഷിക്കുന്ന മാനവികതയുടെ വെളിച്ചം തകർക്കാനുള്ള ആസൂത്രിത ഗൂഡാലോചനയുടെ ഭാഗം തന്നെയാണ് ഈ വ്യക്തിഹത്യയും. യു.ഡി.എഫ്. മുന്നണി എന്തുമാത്രം സ്ത്രീവിരുദ്ധമാണ് എന്നതിൻ്റെ തെളിവാണിത്.

Also Read: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനവുമായി ബിജെപി; ആറ്റിങ്ങൽ മണ്ഡലത്തിൽ തയ്യൽ മെഷീൻ വിതരണം ചെയ്യാൻ നീക്കം

ആശയപ്രചരണ രംഗത്ത് ജനാധിപത്യവും സത്യസന്ധതയും ഏറെ പ്രധാനമാണ്. വോട്ട് ലക്ഷ്യം വെച്ച് നടത്തുന്ന ജീർണ്ണവും, ഹീനവുമായ നുണപ്രചരണങ്ങളെ മലയാളികൾ ജാഗ്രതയോടെ കാണണം. സത്യത്തെ അസത്യം കൊണ്ട് തോൽപ്പിക്കാനാവില്ല എന്ന വസ്തുത വലത്- ഫാസിസ്റ്റ് സഖ്യം വൈകാതെ തിരിച്ചറിയും. തെരഞ്ഞെടുപ്പു രംഗത്ത് വലതുപക്ഷം പടർത്താൻ ശ്രമിക്കുന്ന അരാഷ്ട്രീയ ജീർണ്ണതക്കെതിരെ പ്രതിഷേധമുയർത്തണമെന്ന് പുരോഗമന കലാസാഹിത്യ സംഘം അഭ്യർത്ഥിക്കുന്നുവെന്നും പ്രസ്താവനയിലൂടെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News