അഭിമന്യു – എൻഡോവ്മെന്റുമായി ബന്ധപ്പെട്ട വ്യാജവാർത്ത; പ്രതിഷേധം അറിയിച്ച് പുരോഗമന കലാസാഹിത്യ സംഘം

തിരുവനന്തപുരം കേന്ദ്രീകരിച്ച് മാനവീയം വീഥിയിൽ പ്രവർത്തിക്കുന്ന മാനവീയം തെരുവിടം കൾച്ചർ കളക്റ്റീവ് മാനവീയം സ്ട്രീറ്റ് ലൈബ്രറി ഏർപ്പെടുത്തിയ സഖാവ് അഭിമന്യു വിദ്യാഭ്യാസ എൻഡോവ്‌മെൻ്റൂമായി ബന്ധപ്പെട്ട് വന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് പുരോഗമന കലാ സാഹിത്യസംഘം. സംഘം ഇത്തരത്തിലൊരു സ്കോളർഷിപ്പിന് ഫണ്ട് പിരിക്കാൻ ആഹ്വാനം ചെയ്യുകയോ പിരിക്കുകയോ ചെയ്തിട്ടില്ല. പുരോഗമന കലാ സാഹിത്യ സംഘം കലാ-സാഹിത്യ-സാംസ്കാരിക പ്രവർത്തക രുടെ വിശാലമായ കൂട്ടായ്‌മയാണ്. സംഘത്തിൽ പ്രവർത്തിക്കുന്നവരിൽ മറ്റു സാംസ്കാരിക സംഘടനകളിൽ പ്രവർത്തിക്കുന്ന വരുണ്ടാകും.

Also Read: സ്വാതന്ത്ര്യ ദിന പരേഡിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനം അവസാനനിരയിൽ; വിമർശനവുമായി നേതാക്കൾ

അത്തരത്തിലുള്ള സംഘടനകൾക്കോ അവിടെ നടക്കുന്ന പ്രവർത്തനങ്ങൾക്കോ സാമ്പത്തിക ഇടപാടുകൾക്കോ പുരോഗമന കലാസാഹിത്യ സംഘവുമായി യാതൊരുവിധ ബന്ധവുമില്ല. 1981 ആഗസ്റ്റ് 15 മുതൽ കേരളത്തിൽ പ്രവർത്തിച്ചുവരുന്ന പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഒരു രൂപയുടെപോലും സാമ്പത്തിക ആരോപണം നേരിടേണ്ടി വന്നിട്ടില്ല. സംഘത്തിനെതിരെ ഉണ്ടായ പ്രചാരണത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും പുരോഗമന കലാ സാഹിത്യ സംഘം പ്രസ്താവനയിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News