നല്ല നാളന്‍ മുളകും പുളിയുമുണ്ടെങ്കില്‍ ഉച്ചയ്ക്ക് ചോറിന് മറ്റൊരു കറിയും വേണ്ട. നല്ല കിടിലന്‍ രുചിയില്‍ മുളകും പുളിയും തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
1 പപ്പടക്കമ്പിയില്‍ കോര്‍ത്ത് ചുട്ടെടുത്ത വറ്റല്‍ മുളക് 15
2 പുളി -നെല്ലിയ്ക്കാ വലുപ്പം
3 ഉപ്പ് – ആവശ്യത്തിന്
4 വെളിച്ചെണ്ണ 2വല്യ സ്പൂണ്‍
5 ചുവന്നുള്ളി 6
തയ്യാറാക്കുന്ന വിധം
പപ്പടക്കമ്പിയില്‍ കോര്‍ത്ത് ചുട്ടെടുത്ത വറ്റല്‍ മുളകും പുളിയും ഉപ്പും ചുവന്നുള്ളിയും അര കല്ലിലോ മിക്‌സിയിലോ ഒത്തിരി അരയ്ക്കാത്ത പരുവത്തില്‍ അരച്ചെടുക്കുക.
ഇതിലേത്ത് വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി എടുത്ത് ഉപയോഗിയ്ക്കാം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here