പുൽപ്പള്ളിയിൽ ഹർത്താലിനിടെയുണ്ടായ സംഘർഷത്തിൽ രണ്ട്‌ പേർ അറസ്റ്റിൽ

കാട്ടാനയുടെ ആക്രമണത്തില്‍ പാക്കം സ്വദേശി പോള്‍ മരിച്ചതുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളിയിലുണ്ടായ പ്രതിഷേധ സമരത്തില്‍ വനംവകുപ്പിന്റെ വാഹനം ആക്രമിച്ച കേസില്‍ രണ്ട് പേരെ പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കുറിച്ചിപ്പറ്റ കാഞ്ഞിരത്തിങ്കല്‍ ഷിജു, പുല്‍പ്പള്ളി കാപ്പി സെറ്റ് സ്വദേശി വാസു എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സര്‍ക്കാര്‍ ജീവനക്കാരനെ തടഞ്ഞുവെച്ച് മര്‍ദിച്ച് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും, പൊതുമുതല്‍ നശിപ്പിച്ചതിനും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ALSO READ: ‘സമരാഗ്‌നിയില്‍ പങ്കെടുക്കാന്‍ വി ഡി സതീശൻ ഹെലികോപ്ടറില്‍’, വീഡിയോ പുറത്തു വിടരുതെന്ന് നിർദേശം, തുടർന്ന് വിവാദം

അതേസമയം, ഈ സംഭവത്തില്‍ കണ്ടാലറിയുന്ന നാല്‍പ്പത് പേര്‍ക്കെതിരെയാണ് കേസ്. പുല്‍പ്പള്ളി സംഭവവുമായി ബന്ധപ്പെട്ട് മേഖലയിലെ സിസിടിവി ദൃശ്യങ്ങളും, മറ്റും പൊലീസ് വ്യാപകമായി പരിശോധിക്കുന്നുണ്ട്. അക്രമത്തിന്റെ ഭാഗമായ കൂടുതല്‍ പേരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here