പുൽപ്പള്ളി ബാങ്ക്‌ തട്ടിപ്പ്: കോൺഗ്രസ്‌ പുൽപ്പള്ളി മണ്ഡലം പ്രസിഡന്‍റും അറസ്റ്റില്‍

പുൽപ്പള്ളി ബാങ്ക്‌ തട്ടിപ്പിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കോൺഗ്രസ്‌ പുൽപ്പള്ളി മണ്ഡലം പ്രസിഡന്‍റ് വി.എം പൗലോസിനെയാണ്‌ പുൽപ്പള്ളി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ബാങ്കിന്‍റെ മുൻഡയറക്ടറാണ്‌. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം മൂന്നായി.

വായ്‌പ തട്ടിപ്പിനിരയായ പുൽപ്പള്ളി കേളക്കവല പരമ്പക്കാട്ട്‌ ഡാനിയേൽ നേരത്തെ നൽകിയ പരാതിയിലാണ്‌ അറസ്‌റ്റ്‌. പൗലോസിനെതിരെ സഹോദര ഭാര്യ ദീപ ഷാജിയും പരാതിനൽകിയിട്ടുണ്ട്‌. ഭർത്താവിന്‍റെ പേരിൽ 20 ലക്ഷം രൂപയുടെ വായ്‌പ തട്ടിപ്പ്‌ നടത്തിയെന്നായിരുന്നു പരാതി.ഷാജി പിന്നീട്‌ മരണപ്പെട്ടിരുന്നു.

ALSO READ: അബ്ദുൾ നാസർ മഅ്ദനി ഇന്ന് കേരളത്തിലെത്തും

സഹകരണ വകുപ്പ്‌ നടത്തിയ അന്വേഷണത്തിലും പൗലോസ്‌ വായ്‌പ തട്ടിപ്പ്‌ നടത്തിയതായി കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിനെതിരെ സർചാർജ്‌ നടപടിക്കും ഉത്തരവുണ്ട്‌‌.വിജിലൻസ്‌ കേസിലും പൗലോസ്‌ പ്രതിയാണ്‌. നേരത്തെ അറസ്‌റ്റിലായ മുൻബാങ്ക്‌ പ്രസിഡന്‍റ് കെപിസിസി ജനറൽ സെക്രട്ടറി കെ.കെ അബ്രഹാം, മുൻ ബാങ്ക്‌ സെക്രട്ടറി രാമദേവി എന്നിവർ റിമാൻഡിലാണ്‌.

തട്ടിപ്പിനിരയായ കർഷകൻ പുൽപ്പള്ളി കേളക്കവല ചെമ്പകമൂല രാജേന്ദ്രൻനായർ മെയ്‌ 30ന്‌ ജീവനൊടുക്കിയിരുന്നു. തുടർന്നാണ്‌ ഇരുവരും അറസ്‌റ്റിലായത്‌. വായ്‌പ തട്ടിപ്പിൽ സഹകരണ വകുപ്പിന്റെ പ്രത്യേക അന്വേഷകസംഘം പരിശോധനകൾ തുടരുകയാണ്‌. വിജിലൻസ്‌ കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്‌.എട്ടരക്കോടി രൂപയുടെ വായ്‌പ തട്ടിപ്പാണ്‌ കോൺഗ്രസ്‌ നേതാക്കൾ ബാങ്കിൽ നടത്തിയത്‌.

ALSO READ: ആകാശ് തില്ലങ്കേരിയും സുഹൃത്തും അസി. ജയിലറുടെ മൂക്കിടിച്ച് പൊട്ടിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News