പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാം അറസ്റ്റില്‍

പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.കെ.എബ്രഹാം അറസ്റ്റില്‍. ഇന്നലെ കെ.കെ.എബ്രഹാമിനെ കസ്റ്റഡിയിലെടുത്ത് ഇ.ഡി ചോദ്യം ചെയ്തിരുന്നുവെങ്കിലും ഇന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റിലെ ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എബ്രഹാമിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read : കേരളീയം 2024ന്റെ സംഘാടക സമിതി രൂപീകരിച്ചു; മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

തുടര്‍ന്ന് ഇ.ഡി ഓഫിസില്‍ തിരികെ എത്തിച്ച എബ്രഹാമിന്റെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്. പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇ.ഡി കേസ് രജിസ്റ്റര്‍ ചെയതത്. എട്ടു കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് കരുതുന്നത്.

കേസില്‍ രണ്ടാമത്തെ അറസ്റ്റാണ് എബ്രാഹിമിന്റേത്. നേരത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവും ഇടനിലക്കാരനുമായ സജീവന്‍ കൊല്ലപ്പള്ളിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എബ്രഹാമിനെ കസ്റ്റഡിയിലെടുത്തത്.

Also Read : ‘മോദി സര്‍ക്കാരിന്‍റെ കീ‍ഴില്‍ നടക്കുന്നത് കറതീര്‍ന്ന തിന്മ’; സ്ഥിതി അപകടകരമെന്ന് ആര്‍ രാജഗോപാല്‍

തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ എബ്രഹാം കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. ബാങ്കില്‍ ഒന്നും രണ്ടും ലക്ഷം രൂപ വായ്പ എടുത്തവരുടെ രേഖ തരപ്പെടുത്തി 25 ലക്ഷം രൂപയും അതിലധികവും വായ്പ എടുത്ത് പ്രതികള്‍ തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. ആകെ എട്ടു കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News