പുൽപ്പള്ളി സഹകരണ ബാങ്ക്‌ തട്ടിപ്പ്‌: കോൺഗ്രസ് നേതാവ് കെ കെ എബ്രഹാം ഉൾപ്പെടെയുള്ള പ്രതികളുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി

പുൽപ്പള്ളി സഹകരണ ബാങ്ക്‌ തട്ടിപ്പ്‌ കെ പി സി സി മുൻ ജനറൽ സെക്രട്ടറി കെ കെ എബ്രഹാം ഉൾപ്പെടെയുള്ള പ്രതികളുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി. 4.34 കോടി രൂപയുടെ സ്വത്തുക്കളാണ്‌ കണ്ടുകെട്ടിയത്‌. ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ കെ കെ എബ്രഹാം നിലവിൽ റിമാൻഡിലാണ്‌. ഇ ഡി പുറത്തിറക്കിയ വാർത്താ കുറിപ്പിലാണ്‌ കെ കെ എബ്രഹാം ഉൾപ്പെടെയുള്ളവരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി അറിയിപ്പുള്ളത്‌. ഭൂമിയും വീടുമുൾപ്പെടുന്ന സ്വത്തുകൾ ഇതിലുൾപ്പെടും.

കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ ബാങ്കിലെ വായ്പാ തട്ടിപ്പിൽ ഇ ഡി കേസ്‌ രജിസ്റ്റർ ചെയ്യുന്നത്‌.കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത ഇഡി പരിശോധനകൾ പൂർത്തിയാക്കിയിരുന്നു.ഇത്‌ സംബന്ധിച്ച വിജിലൻസ്‌ കേസിലെ പ്രതികൾ ഇ ഡി കേസിലും പ്രതികളായി.വായ്പ്പാതട്ടിപ്പിൽ പ്രധാന ഇടനിലക്കാരൻ സജീവൻ കൊല്ലപ്പള്ളിയെ നേരത്തേ ഇ ഡി അറസ്റ്റുചെയ്തിരുന്നു. കെ കെ എബ്രഹാമിനെ കഴിഞ്ഞ എട്ടിന്‌ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി അറസ്റ്റ്‌ ചെയ്തു.നിലവിൽ രണ്ടുപേരും റിമാൻഡിലാണ്‌.

also read: എട്ട് വര്‍ഷമായി ചികിത്സയില്‍ കഴിയുന്ന പാലിയേറ്റീവ് കെയര്‍ രോഗിക്ക് സാന്ത്വനമേകി മന്ത്രി വീണാ ജോര്‍ജ്

മുൻ ബാങ്ക്‌ സെക്രട്ടറി കെ രമാദേവി ഉൾപ്പെടെയുള്ളവരെ അറസ്റ്റുചെയ്യാനും നീക്കമുണ്ടായിരുന്നു. ഇതിനിടെയാണ്‌ സ്വത്ത്‌ കണ്ടുകെട്ടിയുള്ള ഇ ഡി നടപടി. കെ കെ എബ്രഹാമിന്റെയും രമാദേവിയുടെയും സജീവൻ കൊല്ലപ്പള്ളിയുടേയും മാത്രമല്ല തട്ടിപ്പ്‌ നടന്ന കാലയളവിലെ മുഴുവൻ ബാങ്ക്‌ ഡയറക്ടർമ്മാരുടെയും സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടിയിട്ടുണ്ട്‌.നേരത്തേ സഹകരണ വകുപ്പാണ്‌ ബാങ്കിലെ ക്രമക്കേടുകൾ കണ്ടെത്തുകയും നടപടികൾ ആരംഭിക്കുകയും ചെയ്തത്‌.

also read: സ്വര്‍ണനിറമുള്ള ഭീമന്‍ സലാമാണ്ടര്‍; മുന്‍കാലുകളില്‍ നടത്തം; വൈറലായി വീഡിയോ

ആകെ 8 കോടിയോളം രൂപയുടെ തട്ടിപ്പാണ്‌ സഹകരണ വകുപ്പ്‌ കണ്ടെത്തിയത്‌. 2015മുതൽ 2018 വരെ മാത്രം 5.62 കോടി രൂപയുടെ തട്ടിപ്പാണ്‌ വിജിലൻസ്‌ കുറ്റപത്രത്തിലുള്ളത്‌. വിജിലൻസ്‌ കേസിൽ നടപടികൾ പുരോഗമിക്കുന്നതിനിടെ തട്ടിപ്പിനിരയായ കേളക്കവല സ്വദേശിയായ രാജേന്ദ്രൻ എന്ന കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് വഞ്ചനാക്കേസിലും ആത്മഹത്യാ പ്രേരണകുറ്റത്തിലും കെ കെ എബ്രഹാം ഉൾപ്പെടെയുള്ളവരെ പോലീസ്‌ അറസ്റ്റ്‌ ചെയ്യുകയുമുണ്ടായി.ഇതിന്‌ പിന്നാലെയാണ്‌ ബാങ്ക്‌ തട്ടിപ്പിൽ ഇ ഡി നടപടികൾ തുടങ്ങിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News