പുൽപ്പള്ളിയിൽ പ്രതിഷേധം അക്രമാസക്തം; കടുവ കൊന്ന പശുവിന്റെ ജഡം വനംവകുപ്പിന്റെ ജീപ്പിൽ കയറ്റി നാട്ടുകാർ

പുൽപ്പള്ളി ബസ് സ്റ്റാൻഡിൽ നാട്ടുകാരുടെ പ്രതിഷേധം. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുൽപ്പള്ളി ബസ് സ്റ്റാൻഡിൽ എത്തിച്ചപ്പോഴായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ട്രാഫിക് ജംക്ഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് പ്രതിഷേധം നടന്നത്. വനംവകുപ്പിന്റെ ജീപ്പ് തടഞ്ഞ പ്രതിഷേധക്കാര്‍ ടയറിന്റെ കാറ്റഴിച്ചുവിട്ടു. റൂഫ് വലിച്ചുകീറുകയും വനംവകുപ്പ് എന്നെഴുതിയ റീത്ത് ജീപ്പിൽ വെയ്ക്കുകയും ചെയ്തു. കേണിച്ചിറയിൽ വന്യമൃഗത്തിന്റെ ആക്രമണത്തിൽ ചത്ത പശുവിന്റെ ജഡം വനംവകുപ്പിന്റെ വാഹനത്തിൽ കെട്ടി നാട്ടുകാർ പ്രതിഷേധിച്ചു. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ ലഭ്യമായാൽ മാത്രമേ മൃതദേഹം ഗരത്തിൽനിന്നു വീട്ടിലേക്കു മാറ്റു എന്നാണ് നാട്ടുകാർ പറയുന്നത്.

ALSO READ: എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഈ മാസം 19ന് ആരംഭിക്കും

അതേസമയം പോളിൻ്റെ മരണത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നുവെന്നും വിദഗ്ധ ചികിത്സക്കുള്ള ക്രമീകരണം ചെയ്തിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പോളിൻ്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകും. അദ്ദേഹത്തെ കോഴിക്കോട് എത്തിക്കുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ല. എന്നാൽ കുടുംബത്തിൻ്റെ പരാതി പരിശോധിക്കുമെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

ALSO READ: ഓസ്‌കറില്‍ കുറഞ്ഞതൊന്നും ഈ മനുഷ്യന്‍ അര്‍ഹിക്കുന്നില്ല; ഭ്രമിപ്പിച്ചു… ആനന്ദിപ്പിച്ചു: ഭ്രമയുഗത്തെ കുറിച്ച് സന്ദീപാനന്ദഗിരി

ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റുമാരേയും യോഗത്തിലേക്ക് ക്ഷണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News