പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; കോൺഗ്രസ് നേതാവ് കെ കെ എബ്രഹാമിനെ ഇന്നും ചോദ്യം ചെയ്യും

കോഴിക്കോട് ഇ ഡി കസ്റ്റഡിയിലുള്ള കോൺഗ്രസ് നേതാവ് കെ കെ എബ്രഹാമിനെ ചോദ്യം ചെയ്യുന്നു. പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിലാണ് ചോദ്യം ചെയ്യൽ. നാളെ വൈകിട്ട് 4 മണി വരെയാണ് കെ കെ എബ്രഹാമിനെ, ഇ ഡി കസ്റ്റഡിയിൽ വിട്ടത്.

Also read:പാൻ കാർഡ് നഷ്ടമായാൽ ടെൻഷൻ വേണ്ട… ഓൺലൈനായി പുതിയതൊന്ന് എടുക്കാം

കോഴിക്കോട് ഇ ഡി യൂണിറ്റ് കസ്റ്റഡിയിലുള്ള കെ പി സി സി മുൻ ജനറൽ സെക്രട്ടറി കെ കെ എബ്രഹാമിനെ ചോദ്യവലി തയ്യാറാക്കിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. പ്രതികളുടെ വീടുകളിൽ നിന്നും ബാങ്കിൽ നിന്നും ഇ ഡി ശേഖരിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്യൽ. പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഒന്നാം പ്രതിയായ കോൺഗ്രസ് നേതാവിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കേണ്ടതുണ്ട്.

Also read:ഡൽഹി ടെക്നോളോജിക്കൽ സർവകലാശാല: പിഎച്ച്ഡിക്ക് അപേക്ഷ ക്ഷണിച്ചു

ഫെബ്രവരിയിലാണ് കള്ളപ്പണ നിരോധന നിയമപ്രകാരം ഇ ഡി കേസെടുത്തത്. എബ്രഹാം പ്രസിഡൻ്റായിരിക്കെ 8 കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പ് പുൽപ്പള്ളി സഹകരണ ബാങ്കിൽ നടന്നിരുന്നു. തുച്ഛമായ വിലയുള്ള ഭൂമിക്ക് ബിനാമി വായ്പകൾ അനുവദിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

Also read:ദിവസവും ‘ഉള്ളി’ ഉപയോഗിക്കുന്നവരാണോ? നിങ്ങള്‍ എങ്കില്‍ ഇതറിയാതെ പോകരുത് !

കേസിൽ എബ്രഹാമിൻ്റെ വിശ്വസ്തനും ഇടനിലക്കാരനുമായ കോൺഗ്രസ് നേതാവ് സജീവൻ കൊല്ലപ്പളിയെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. കോൺഗ്രസ് നേതാക്കളുടെ തട്ടിപ്പിൽ 38 കർഷകരാണ് ഇരയായത്. വിജിലൻസ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്ത് വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News