നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം. ജാമ്യം അനുവദിച്ചുള്ള സുപ്രീം കോടതി ഉത്തരവ് വിചാരണക്കോടതി നടപ്പാക്കി.കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.കോടതിയുടെ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടു പോകരുത് എന്നും മാധ്യമങ്ങളോട് സംസാരിക്കരുത് എന്നും ജാമ്യ വ്യവസ്ഥയിൽ പറയുന്നു. ഫോൺ നമ്പർ കോടതിയിൽ നൽകണം എന്നും ഒരു സിം മാത്രമെ ഉപയോഗിക്കാവൂ എന്നും ഉത്തരവിട്ടു. ഒരു ലക്ഷം രൂപയും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവും നിബന്ധന വെച്ചാണ് ജാമ്യം
ALSO READ: ‘എഡിജിപി യെ സസ്‌പെൻഡ് ചെയ്യാൻ ഈ ഒരൊറ്റ കാരണം മതി’ ; അജിത്കുമാറിനെതിരെ ആരോപണം കടുപ്പിച്ച് പി വി അൻവർ
നടിയെ ആക്രമിച്ച കേസിൽ അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നുവെന്ന് കേരളം നേരത്തെ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. വിചാരണ കോടതിയിൽ പ്രോസിക്യുഷൻ സമർപ്പിച്ച തെളിവുകൾ അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് ഈ നടപടിയെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേരളം ആരോപിച്ചു.
കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട് ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ആണ് സംസ്ഥാന സർക്കാർ ദിലീപിന് എതിരെ ആരോപണം ഉന്നയിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here