നടിയെ ആക്രമിച്ച കേസ്; 261-മത്തെ സാക്ഷിയുടെ ക്രോസ്സ് വിസ്താരം നീളുന്നുവെന്ന് പൾസർ സുനി സുപ്രിം കോടതിയിൽ

SUPREME COURT

നടിയെ ആക്രമിച്ച കേസിൽ 261ആമത്തെ സാക്ഷിയുടെ ക്രോസ്സ് വിസ്താരം നീളുന്നുവെന്ന് പൾസർ സുനി സുപ്രിം കോടതിയിൽ. 261 -ആം സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥനെ ദിലീപിന്റെ അഭിഭാഷകൻ 95 ദിവസമായി വിസ്തരിക്കുന്നുവെന്നും പൾസർ സുനി സുപ്രിം കോടതിയിൽ പറഞ്ഞു. പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ ആണ് സുപ്രിംകോടതിയിൽ ഇക്കര്യം പറഞ്ഞത്.

Also Read; അത് വ്യാജം! ഡോ. അരുൺ കുമാറിനെയും രേവതി സമ്പത്തിനെയും സംബന്ധിച്ചുള്ള വാർത്ത നൽകിയിട്ടില്ലെന്ന് ദേശാഭിമാനി 

അതേ സമയം ഇനി എത്ര സാക്ഷികളെ വിസ്‌തരിക്കാനുണ്ടെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്‌താരവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും, വിചാരണയുടെ പുരോഗതി അറിയിക്കാനും സുപ്രിംകോടതി കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. ജാമ്യഹർജി സെപ്‌തംബർ 17ന് വീണ്ടും പരിഗണിക്കും.

Also Read; ‘ഇരകൾക്ക് നീതി ഉറപ്പാക്കാനുള്ള എൽഡിഎഫ് സർക്കാർ ശ്രമങ്ങൾക്ക് അഭിനന്ദനം…’; കേരളം സർക്കാരിന് അഭിനന്ദനമറിയിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News