പൾസർ സുനി ജയിൽ മോചിതനായി

pulsar suni

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിൽ മോചിതനായി.  ഏഴര വർഷത്തിന് ശേഷമാണ് സുനി ജയിൽ മോചിതനാകുന്നത്.  കഴിഞ്ഞ ദിവസം കർ ശ്ശന ഉപാധികളോടെ സുപ്രീം കോടതിയാണ് പൾസർ സുനിക്ക് ജാമ്യം അനുവദിച്ചത്. സുനിയ്ക്കെതിരായ എല്ലാ കേസുകളിലും ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് മോചനം സാധ്യമായത്.   അനുമതിയില്ലാതെ വിചാരണക്കോടതി പരിധി വിട്ടു പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങി
കർശന ഉപാധികളോടെയാണ്   ജാമ്യം അനുവദിച്ചത്. ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാലരയോടെ പള്‍സര്‍ സുനി എറണാകുളം സബ്ബ്ജയിലില്‍ നിന്ന് പുറത്തിറങ്ങി. ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സുനിയെ പൂക്കള്‍ വിതറി സ്വീകരിച്ചു

പൾസർ സുനിയ്ക്ക് കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. സുനിയെ ഒരാഴ്ചക്കകം വിചാരണക്കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടണം എന്നും ഉപാധികൾ വിചാരണക്കോടതിക്ക് തീരുമാനിക്കാം എന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ചാണ് സുനിയെ വെള്ളിയാഴ്ച വിചാരണക്കോടതിയിൽ ഹാജരാക്കിയത്. ജാമ്യ ഉത്തരവ് നടപ്പാക്കുന്നതിനു മുൻപായി ഉപാധികൾ എന്തൊക്കെ വേണമെന്നത് സംബന്ധിച്ച് കോടതി ,പ്രോസിക്യൂഷൻ്റെ നിലപാട് തേടി. കുറ്റകൃത്യത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് കർശന ഉപാധികൾ ഏർപ്പെടുത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അതിജീവിതയുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തണം. കൂടാതെ പ്രതിയുടെ ജീവന് ഭീഷണിയുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
ഇതെത്തുടർന്ന് കർശന ഉപാധികളോടെ ജാമ്യ ഉത്തരവ് വിചാരണക്കോടതി നടപ്പാക്കുകയായിരുന്നു. അനുമതിയില്ലാതെ വിചാരണക്കോടതി പരിധി വിട്ടു പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, തുടങ്ങിയവയാണ് പ്രധാന ഉപാധികൾ. ഒരു സിം കാർഡ് മാത്രമെ ഉപയോഗിക്കാവൂയെന്നും അതിൻ്റെ വിശദാംശങ്ങൾ കോടതിയെ അറിയിക്കണമെന്നും ഉപാധികളിൽ ഉൾപ്പെടുന്നു.  സാക്ഷികളെ സ്വാധീനിക്കരുത്, മറ്റ് പ്രതികളുമായി ബന്ധപ്പെടരുത്, തെളിവ് നശിപ്പിക്കരുത് തുടങ്ങിയവയാണ് മറ്റ് ഉപാധികൾ.പ്രതിയുടെ സുരക്ഷ എറണാകുളം റൂറൽ പോലീസ് ഉറപ്പുവരുത്തണം. കൂടാതെ പ്രതിയുടെ നടപ്പുരീതി സംബന്ധിച്ച്
എല്ലാ മാസവും 10 ന് ജില്ലാ പ്രൊബേഷണറി ഓഫീസർ , കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നും ജാമ്യവ്യവസ്ഥകളുടെ ഭാഗമായി വിചാരണ കോടതി നിർദേശിച്ചിട്ടുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News