കഴിഞ്ഞ ദിവസം പ്രമുഖ ബ്രാൻഡായ പ്യൂമയുടെ സ്റ്റോറിലെത്തിയവർക്കൊക്കെ ആശ്ചര്യം. സ്റ്റോറിലെ നെയിം ബോർഡിലെല്ലാം ‘puma’ ക്ക് പകരം ‘pvma’ . നെയിം ബോർഡ് ഉണ്ടാക്കിയവർക്ക് പറ്റിയ പിശക് ആയിരിക്കുമെന്നാണ് ചിലർ കരുതിയത്. കമ്പനിയുടെ പുതിയ മാർക്കറ്റിങ് സ്ട്രാറ്റജി ആണെന്ന് വരെ ചിലർ പറഞ്ഞു. എന്നാൽ പലയിടത്തും ഇത് ദൃശ്യമായതോടെ എന്നാൽ പിന്നെ കാരണം അറിഞ്ഞിട്ടുതന്നെ കാര്യമെന്ന് പറഞ്ഞ് ചിലർ പുതിയ സ്പെല്ലിങ്ങിന്റെ പിന്നാലെ പോയി.സോഷ്യൽ മീഡിയയിൽ അടക്കം കമ്പനിയുടെ പേരിലുള്ള ഈ മാറ്റം വലിയ ചർച്ചയായി.
ഒടുവിലിതാ ആ പെരുമാറ്റത്തിന്റെ കാരണം ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.
ബാഡ്മിന്റൺ താരം പിവി സിന്ധുവിനെ പ്യൂമ കമ്പനി അടുത്തിടെ തങ്ങളുടെ പുതിയ ബ്രാൻഡ് അംബാസിഡറായി തെരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നലെയാണ് പിവി സിന്ധുവിനോടുള്ള ആദരസൂചകമായി പ്യൂമയിലെ പി, യു എന്നീ അക്ഷരങ്ങൾക്ക് പകരം പിവി സിന്ധുവിന്റെ പി, വി എന്നീ രണ്ട് അക്ഷരങ്ങൾ ചേർത്തത്.
ALSO READ;ക്ഷീണം മാറി പൊന്ന്; കുതിച്ചുയര്‍ന്ന് സ്വര്‍ണവില
പിവി സിന്ധു കമ്പനിയുടെ പുതിയ ബ്രാൻഡ് അംബാസിഡർ ആയതോടെ ബാഡ്മിന്റൺ താരങ്ങൾക്ക് അനുയോജ്യമായ സ്പോർട്സ് ജഴ്സികൾ, ഫുട്‍വെയറുകൾ മറ്റ് അആക്സസറികൾ എന്നിവ കമ്പനി പുറത്തിറക്കുന്നുണ്ട്. ബാഡ്മിന്റണിലുള്ള താരങ്ങളുടെ താത്പര്യത്തെയും കഴിവിനെയും ഉയർത്തിക്കൊണ്ടുവരാനും അവരെ പ്രോത്സാഹിപ്പിക്കാനും തങ്ങൾ ഇപ്പോഴും മുൻപന്തിയിൽ ഉണ്ടാകുമെന്നും പ്യൂമ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here