ഇസ്രയേലിന്റെ ദേശീയ ഫുട്‌ബോൾ ടീമിനുള്ള സ്‌പോൺസർഷിപ്പ് അവസാനിപ്പിക്കാൻ പ്യൂമ

ഇസ്രയേലിന്റെ ദേശീയ ഫുട്‌ബോൾ ടീമിനുള്ള സ്‌പോൺസർഷിപ്പ് അവസാനിപ്പിക്കാൻ പ്രമുഖ സ്പോർട്സ് ബ്രാൻഡായ പ്യൂമ . 2024-ൽ ഇസ്രയേലിന്റെ ദേശീയ ഫുട്ബോൾ ടീമിനെ സ്പോൺസർ ചെയ്യുന്നത് തങ്ങൾ അവസാനിപ്പിക്കുമെന്ന് പ്യൂമ വക്താവ് അറിയിച്ചു. എന്നാൽ ഇതിനു പിന്നിൽ ഗാസയിലെ യുദ്ധവുമായോ ഇസ്രയേലിനെതിരായ ഉപഭോക്തൃ ബഹിഷ്‌കരണ ആഹ്വാനങ്ങളുമായോ ബന്ധമില്ലെന്നും പ്യൂമ വ്യക്താവ് പറഞ്ഞു.

ALSO READ: ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടൻ

സ്‌പോൺസർഷിപ്പ് നിർത്തുന്നതിനുള്ള തീരുമാനം കഴിഞ്ഞ വർഷം മുതൽ തന്നെ ആലോചനയിലുണ്ടെന്നും ജർമ്മൻ സ്പോർട്സ് വെയർ സ്ഥാപനമായ പ്യൂമ അറിയിച്ചതായി ‘ദ സ്‌പെക്ടെറ്റര്‍ ഇൻഡെക്‌സ്’ എക്‌സിൽ ട്വീറ്റ് ചെയ്തു. ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഈ ആവശ്യം ഉയർന്നിരുന്നു.

സെർബിയയും ഇസ്രായേലും ഉൾപ്പെടെ നിരവധി ഫെഡറേഷനുകളുമായുള്ള കമ്പനിയുടെ കരാറുകൾ 2024-ൽ അവസാനിക്കുമെന്നും അത് പുതുക്കില്ലെന്നും പ്യൂമ വക്താവ് അറിയിച്ചതായി വാർത്താ ഏജൻസിയുടെ റിപ്പോർട്ട് ഉണ്ട്.നിരവധി പുതിയ ദേശീയ ടീമുകളുമായി ഉടൻ കരാറുകൾ തുടങ്ങുമെന്നും പ്യൂമ അറിയിച്ചിട്ടുണ്ട്.

ALSO READ: സാമ്പത്തികവിഹിതം; യോജിച്ച് നിവേദനം നല്‍കുന്നത് മുടക്കി വീണ്ടും യുഡിഎഫ് എംപിമാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News