മുഖക്കുരുവാണോ വില്ലന്‍? മത്തങ്ങയും തേനും ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

ആരോഗ്യ കാര്യങ്ങളില്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും മത്തങ്ങ മുന്‍പന്തിയിലാണ്. മത്തങ്ങയില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ,ആല്‍ഫ കരോട്ടിന്‍ എന്നീ ഘടകങ്ങള്‍ ചര്‍മ്മത്തിന് തിളക്കം നല്‍കും. വെയിലേറ്റുള്ള കരുവാളിപ്പ്,സൂര്യാഘാതം എന്നിവയകറ്റാനും മത്തങ്ങയ്ക്കാകും.

Also Read : മുഖം നിറയെ മുഖക്കുരുവാണോ ? പാവയ്ക്ക ദിവസവും ശീലമാക്കിക്കോളൂ

മത്തങ്ങയില്‍ ധാരാളമായി പൊട്ടാസ്യം അടങ്ങിയിട്ടുള്ള കൊണ്ട് തന്നെ മുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. മത്തങ്ങയിലെ കുരു കളഞ്ഞ ശേഷം അരച്ചുണ്ടാക്കുന്ന പള്‍പ്പ് മുഖത്ത് നന്നായി തേച്ചു പിടിപ്പിച്ച് ഏകദേശം പത്തു മിനിറ്റ് മുഖം മസാജ് ചെയ്യുക മുഖത്തെ മൃതകോശങ്ങള്‍ നീങ്ങി മുഖം തിളങ്ങും.

മത്തങ്ങയുടെ പള്‍പ്പ് മുട്ടയുടെ വെള്ള, തേന്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കുക. ഇത് കഴുത്തിലും ഉപയോഗിക്കണം. ഏകദേശം 20 മിനിറ്റിന് ശേഷം കഴുകിക്കളയുക. മുഖക്കുരു മാറാനും തിളങ്ങുന്ന മുഖം ലഭിക്കാനും സൂര്യതാപം മൂലം കഴുത്തിലും മുഖത്തിലുമുണ്ടാകുന്ന കരുവാളിപ്പ് മാറാനും ഇത് സഹായിക്കും.

മത്തങ്ങ പള്‍പ്പിനോടൊപ്പം അല്‍പം പഞ്ചസാര ചേര്‍ത്ത് സ്‌ക്രബ്ബ് തയ്യാറാക്കാം. മുഖക്കുരു മാറാനും മുഖത്തെ കറുത്ത പാടുകളുടെ നിറം കുറയ്ക്കാനുമെല്ലാം ഈ പ്രകൃതി ദത്തമായ സ്‌ക്രബ് സഹായിക്കും. മത്തങ്ങയുടെ പള്‍പ്പിനൊപ്പം ബദാം പൊടിച്ചതും തേനും ചേര്‍ത്ത് ഫേസ്പായ്ക്കുണ്ടാക്കാം. ഇത് മുഖത്തു മസാജ് ചെയ്യാം.ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും.

Also Read : പുരുഷന്മാരിലെ മുഖത്തെ മുഖക്കുരുവും ബ്ലാക്ക്ഹെഡ്സും മാറാന്‍ ഇതാ ഒരു എളുപ്പ വഴി

മത്തങ്ങയുടെ പള്‍പ്പും അതോടൊപ്പം ചന്ദനപ്പൊടിയും ചേര്‍ത്തും ഫേസ് പായ്ക്കുണ്ടാക്കാം. മുഖക്കുരുവിന്റെ പാടുകള്‍ കളയുന്നതിന് ഇത് ഏറെ നല്ലതാണ്. ഈ മിശ്രിതത്തില്‍ അല്‍പം തേനും ചേര്‍ക്കുന്നതും അത്യുത്തമമാണ്. മത്തങ്ങ നന്നായി ഉടച്ചതില്‍ കടലമാവ്, പാല്‍, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തും ഫേസ് പായ്ക്കുണ്ടാക്കാം.ഇത് മുഖത്തിട്ട ശേഷം 20 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം.

മത്തങ്ങയുടെ പള്‍പ്പില്‍ ഒരല്‍പം തൈര്, ചെറുനാരങ്ങാനീര്, തേന്‍ എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടാനുള്ള ഫേസ് പായ്ക്കുണ്ടാക്കാം. ഇത് മുഖത്തു പുരട്ടിയ ശേഷം അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം യാതൊരുവിധ പാര്‍ശ്വഫലങ്ങളുമില്ലാതെ ഉപയോഗിക്കാനാകും എന്നതാണ് ഈ ഫേസ് പാക്കുകളുടെ പ്രത്യേകത.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News