പുനര്‍ജനി പദ്ധതി തട്ടിപ്പില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കൂടുതല്‍ കുരുക്കിലേക്ക്. പരാതിക്കാരന്‍ വിജിലന്‍സ് പ്രത്യേക സംഘത്തിന് മുന്നില്‍ മൊഴി നല്‍കി.
വി ഡി സതീശന്‍ വിദേശ സംഭാവന നിയന്ത്രണ നിയമം തെറ്റിച്ചതിന്റെ തെളിവുകള്‍ ഉണ്ടെന്ന് പരാതിക്കാരനായ ജയ്‌സണ്‍ പാനിക്കുളങ്ങര. തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എസ്പി വി.അജയ കുമാറിനാണ് നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Also Read: തള്ളാനും കൊള്ളാനും കഴിയാതെ ‘പെട്ട്’സുധാകരന്‍; മോന്‍സനെ ശത്രുപക്ഷത്ത് നിര്‍ത്താന്‍ താല്‍പ്പര്യമില്ല
വി ഡി സതീശന്‍ നടത്തിയ വിദേശയാത്രകള്‍, പണപ്പിരിവ്, പുനര്‍ജനി പദ്ധതിയിലൂടെ വിദേശത്ത് നിന്ന് ലഭിച്ച പണം ചിലവഴിച്ചതിലെ ക്രമക്കേടുകള്‍ തുടങ്ങിയ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് പരാതിക്കാരന്‍. വിജിലന്‍സിന്റെ പ്രത്യേക സംഘത്തിന് മുന്നില്‍ മൊഴി നല്‍കാനെത്തിയ പരാതിക്കാരനായ ജയ്‌സണ്‍ പാനിക്കുളങ്ങര തന്റ നിലപാട് ആവര്‍ത്തിച്ചു.-
എന്നാല്‍ താന്‍ ക്രമവിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് വിഡി.സതീശന്റെ വിശദീകരണം.തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എസ്പി വി.അജയ കുമാറിനാണ് നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിവൈഎസ്പി സലീംകുമാര്‍, സിഐമാരായ മനോജ് ചന്ദ്രന്‍, അനൂപ് ചന്ദ്രന്‍ എന്നിവരാണ് സംഘത്തില്‍.
Also Read: റീല്‍സ് എടുക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം
പ്രാഥിമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരിക്കുന്നത്. അേന്വഷണ സംഘം വരും ദിവസങ്ങളില്‍ കൂടുതല്‍ പേരില്‍ നിന്ന് മൊഴി രേഖപ്പെടുത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here