പുനര്‍ജനി തട്ടിപ്പ്; പരാതിക്കാരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

പുനര്‍ജനി തട്ടിപ്പില്‍  പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കുരുക്കില്‍. കേസില്‍ പരാതിക്കാരന്റെ മൊഴി ഇന്ന് വിജിലന്‍സിന്റെ പ്രത്യേക സംഘം രേഖപ്പെടുത്തും. പരാതിക്കാരനായ കാതികുടം ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി ജയ്‌സന്‍ പാനിക്കുളങ്ങരയാണ് തിരുവനന്തപുരത്തെ വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് 2-ന് മുന്നില്‍ ഹാജരായി മൊഴി നല്‍കുക.

വി ഡി സതീശന്‍ നടത്തിയ വിദേശയാത്രകള്‍, പണപ്പിരിവ്, പുനര്‍ജനി പദ്ധതിയിലൂടെ വിദേശത്ത് നിന്ന് ലഭിച്ച പണം ചിലവഴിച്ചതിലെ ക്രമക്കേടുകള്‍ എന്നിവ സംബന്ധിച്ചാണ് വിജിലന്‍സിന്റെ പ്രത്യേക സംഘം  അംന്വഷിക്കുന്നത്. തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് എസ്പി  വി.അജയ കുമാറിനാണ് അന്വേഷണ ചുമതല.  ഡിവൈഎസ്പി സലീംകുമാര്‍, സിഐമാരായ മനോജ് ചന്ദ്രന്‍, അനൂപ് ചന്ദ്രന്‍ എന്നിവരാണ് സംഘത്തിലുള്ളത്.

also read; കെ സുധാകരനെതിരെ മൊഴി നൽകി; മോൺസൻ മാവുങ്കലിന്റെ ഡ്രൈവർക്കെതിരെ ഭീഷണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News