യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് റിജിൽ മാക്കുറ്റിയുടെ വാദം പൊളിയുന്നു.സഹായം കിട്ടിയവരുടെ പട്ടിക പുറത്തുവിട്ടാൽ അത് അവരെ അപമാനിക്കലാകുമെന്നും അതുകൊണ്ടാണ് പുനർജനിയിൽ വീട് കിട്ടിയവരുടെ പട്ടിക വാദമാണ് തെറ്റാണെന്ന് തെളിവുകൾ സഹിതം സോഷ്യൽ മീഡീയയിൽ പ്രചരിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്നെ പേരുകൾ വെളിപ്പെടുത്തി ഇട്ട ഫേസ്‌ബുക്ക് പോസ്‌റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് പലരും മാക്കുറ്റിക്ക് മറുപടി നൽകിയത്.
ഒരു ചാനൽ ചർച്ചയ്‌ക്കിടെ സിപിഐ എം പ്രതിനിധി അഡ്വ. എൻ വി വൈശാഖന്റെ ഒരു ചോദ്യത്തിൽ കുടുങ്ങിയാണ് വീട് കിട്ടിയവരുടെ പട്ടിക ഞായറാഴ്‌ച്ച വൈകുന്നേരത്തിന് മുമ്പായി പുറത്തുവിടാം എന്ന് മാക്കുറ്റി പ്രഖ്യാപിച്ചത്. ഞായറാഴ്‌ച്ച വൈകിയിട്ടും മറുപടി ഇല്ലാതെ വന്നപ്പോൾ മാക്കുറ്റിയെ ട്രോളി പോസ്‌റ്റുകൾ വന്നു. അപ്പോഴാണ് വിചിത്രമായ ന്യായീകരണവുമായി വന്നത്.
ഗുണഭോക്താക്കളുടെ പേരുവിവരം പരസ്യപ്പെടുത്തുന്നത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നായിരുന്നു വിശദീകരണം. എന്നാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻതന്നെ കല്ലിടൽ ചടങ്ങിന്റെ ചിത്രം ഗുണഭോക്താവിന്റെ പേരുസഹിതം പ്രസിദ്ധീകരിച്ചതടക്കമുള്ള വിവരങ്ങളുമായി ഡിവൈഎഫ്‌ഐ തൃശൂർ ജില്ലാ സെക്രട്ടറി കൂടിയായ എൻ വി വൈശാഖൻ ഫെയ്‌സ്‌ബുക്കിൽ ഉടൻ തന്നെ മറുപടി നൽകിയതോടെ ആ നമ്പറും പൊളിഞ്ഞു. ഇതിനു പിന്നാലെയാണ് പേരും വിലാസവും ചിത്രവും സഹിതം കോൺഗ്രസിന്റെ സഹായ പദ്ധതികളുടെ ചിത്രങ്ങളുമായി ഏറെപ്പെർ എത്തിയത്.
Also Read: ഏകീകൃത സിവിൽ കോഡ്: കോൺഗ്രസിൻ്റെ നിലപാടിൽ ഉറപ്പില്ല; പ്രതീക്ഷ മാത്രമെന്ന് ലീഗ്
കഴിഞ്ഞദിവസം റിജിലും വൈശാഖനും പങ്കെടുത്ത ചാനൽ ചർച്ചയിലെ വെല്ലുവിളിയുടെ തുടർച്ചയായിരുന്നു മാക്കുറ്റിയുടെ ന്യായീകരണം. 200 വീടുകൾ പുനർജനിയിൽ നിർമിച്ചെന്നും കൂടെവന്നാൽ കാണിച്ചുതരാമെന്നും വൈശാഖനോട് റിജിൽ പറഞ്ഞിരുന്നു. വീടുകളുടെ വിവരങ്ങൾ പറഞ്ഞാൽ മതിയെന്നായിരുന്നു വൈശാഖന്റെ മറുപടി. തുടർന്നാണ് റിജിൽ ഞായറാഴ്‌ച ഫെയ്‌സ്‌ബുക്ക് കുറിപ്പിട്ടത്.
പദ്ധതിയിൽ സഹായം സ്വീകരിച്ച നിർധന ഗുണഭോക്താക്കളുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തുന്നത്, അവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് നേതൃത്വം വിലയിരുത്തിയിട്ടുണ്ടെന്നും അവരെ അപമാനിക്കാൻ തയ്യാറല്ലെന്ന പാർടിയുടെ നിലപാട് അംഗീകരിക്കുന്നു എന്നുമായിരുന്നു റിജിലിന്റെ ന്യായം. ഇതിന് ഗുണഭോക്താവിന്റെ പേരും ഫോട്ടോയും സഹിതം സതീശനിട്ട ഫെയ്‌സ്‌ബുക്ക് പോസ്‌റ്റ് ചൂണ്ടിക്കാട്ടിയായിരുന്നു വൈശാഖന്റെ മറുപടി. വീടുകൾ എവിടെ എന്ന വിവരമാണ് ആവശ്യപ്പെട്ടതെന്നും ലിസ്‌റ്റ് പ്രസിദ്ധീകരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ നേരിട്ടുവരാമെന്നും ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.
Also Read : വ്യാജ അക്കൗണ്ടിലൂടെ തട്ടിയത് ലക്ഷങ്ങൾ, നന്ദിലത്ത് ജി.മാർട്ടിനെ എച്ച്.ആർ മാനേജർ പറ്റിച്ചത് അഞ്ച് വർഷത്തോളം !
പുനർജനിയിൽ നിർമിച്ച വീടുകളുടെ കണക്കും റിജിലിന്റെ വകയായി ഉണ്ട്. 229 വീടുകൾ പറവൂർ മണ്ഡലത്തിൽ നൽകിയിട്ടുണ്ട്. പുനർനിർമിച്ചവ ഉൾപ്പെടെ 314 വീടുകളാണ് പൂർത്തിയാക്കിയതെന്നും പറയുന്നു. സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും നിർമിച്ചുനൽകിയ വീടുകൾ സ്വന്തം അക്കൗണ്ടിലാക്കാൻ ശ്രമിക്കുന്ന സതീശന്റെ തന്നെ അവകാശവാദം 216 വീടുകൾ നിർമിച്ചെന്നാണ്. ഇതിനെയും മറികടന്നായിരുന്നു മാക്കുറ്റിയുടെ കണക്ക്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here