പൂനെ കാര്‍ അപകടം; ഡ്രൈവറെ ബലിയാടാക്കി കൗമാരക്കാരനെ രക്ഷിക്കാന്‍ ശ്രമം

മഹാരാഷ്ട്രയിലെ പൂനെയില്‍ മദ്യപിച്ച് കാറോടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ കുടുംബത്തിന്റെ ഡ്രൈവറെ കുറ്റക്കാരനാക്കി 17കാരനെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പുറത്തുവന്നത്. പൂനെയിലെ കല്യാണി നഗര്‍ മേഖലയില്‍ നടന്ന അപകടത്തില്‍ രണ്ട് യുവ ഐടി പ്രൊഫഷണലുകളുടെ ജീവനാണ് നഷ്ടപ്പെട്ടത്. പ്രതിയായ 17കാരന്‍ വാഹനമോടിച്ചിരുന്നില്ലെന്നും ഡ്രൈവറാണെന്നും കാണിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ തെളിവ് നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിയെടുക്കുമെന്നും കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ALSO READ:ദേവഗൗഡ അറിഞ്ഞുകൊണ്ടാണ് പ്രജ്വല്‍ നാടുവിട്ടത്; ആരോപണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ

രക്തസാമ്പിളുകള്‍ എടുക്കുന്നതില്‍ കാലതാമസമുണ്ടായതായും അമിതേഷ് കുമാര്‍ പരാമര്‍ശിച്ചു. അതേസമയം സംഭവത്തിലെ പ്രതിയായ കൗമാരക്കാരന് 15 ദിവസം സാമൂഹിക സേവനം ചെയ്യാനും ഒരു ഉപന്യാസം എഴുതാനും ആവശ്യപ്പെട്ട ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ സമീപനത്തെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കുറ്റപ്പെടുത്തി. പൊലീസ് കേസ് പുനഃപരിശോധിക്കുമെന്നും നീതി ലഭിക്കുന്നതിന് വേണ്ട നടപടികള്‍ എടുക്കുമെന്നും ഫഡ്നാവിസ് പറഞ്ഞു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് പൊലീസ്.

ALSO READ:മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസ നേർന്ന് പ്രമുഖർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News