പാൽഖി ഉത്സവത്തിനായി ഒരുങ്ങി പൂനെ നഗരം. മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന പൂനെ നഗര ജീവിതത്തെ അക്ഷരാർഥത്തിൽ നിശ്ചലമാക്കിയായിരിക്കും പാൽഖി ഘോഷയാത്ര. മൂന്ന് ലക്ഷത്തിലധികം പേരാകും വർഷം തോറുമുള്ള ഘോഷയാത്രയിൽ പങ്കാളികളാകുന്നത്. നഗരത്തിലെ പ്രധാന റോഡുകളെല്ലാം ഇതിനായി അടച്ചിടും; റോഡ് ഗതാഗതം ആശ്രയിക്കുന്നവർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നാണ് നിർദേശം.
ജ്ഞാനേശ്വർ മഹാരാജിൻ്റെയും തുക്കാറാം മഹാരാജിൻ്റെയും പാൽഖി ഘോഷയാത്രകൾ സുഗമമായി മുന്നോട്ടുപോകുന്നതിനാണ് ഗതാഗത മാറ്റങ്ങൾ. പരമ്പരാഗതമായി, ഘോഷയാത്രയിൽ പങ്കെടുക്കുന്നവരിൽ 90% പേരും കർഷകരാണ്, അവരിൽ ഭൂരിഭാഗവും മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളായ കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നും വരുന്നവരാണ്. തുക്കാറാം മഹാരാജിൻ്റെയും ജ്ഞാനേശ്വർ മഹാരാജിൻ്റെയും പാൽഖികൾ ഞായറാഴ്ച വൈകുന്നേരമാണ് നഗരത്തിലെത്തിയത്.
നഗരത്തിലെത്തിയ രണ്ട് പാൽഖികളും ഒരേ വഴി പിന്തുടർന്ന് ഹഡപ്‌സർ വഴി പാണ്ഡൂർപൂരിലേക്ക് യാത്ര തിരിക്കും. വർഷങ്ങളോളം, വേർപിരിഞ്ഞ പാൽഖികൾ പൂനെയിൽ ഒരു ചെറിയ സമയത്തേക്ക് കണ്ടുമുട്ടുകയും പിന്നീട് ഹഡപ്‌സറിലെത്തി വീണ്ടും വേർപിരിയുകയും ചെയ്യുന്നതാണ് പാൽഖി ഉത്സവം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here