പൂനെയിൽ പടക്കം പൊട്ടിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാറിടിച്ച് 35 കാരൻ മരിച്ചു

PUNE ACCIDENT

പൂനെയിൽ പടക്കം പൊട്ടിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാറിടിച്ച് 35 കാരൻ മരിച്ചു. പൂനെ സ്വദേശിയായ സോഹം പട്ടേലാണ് ദീപാവലി ദിവസം വൈകിട്ട് നടന്ന ഈ അപകടത്തിൽ ദാരുണമായി മരണപ്പെട്ടത്.

പിമ്പിരി ചിഞ്ച് വാഡിൽ ദീപാവലി ദിവസം വൈകിട്ടായിരുന്നു അപകടം. റോഡരികിൽ നിന്ന് സോഹം പടക്കം പൊട്ടിക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ഇയാളെ വന്നിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്ക് പറ്റിയ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് കാർ നിർത്താതെ പോയി.

ALSO READ; ശുചി മുറിക്കുള്ളിൽ മൃതദേഹം, ദുർഗന്ധം വരാതിരിക്കാൻ ചന്ദനത്തിരി; ചെന്നൈയിൽ 16കാരിയുടെ മരണത്തിൽ ദമ്പതികൾ അറസ്റ്റിൽ

അതേസമയം സംഭവം നടന്ന് 48 മണിക്കൂർ കഴിഞ്ഞിട്ടും പൊലീസിന്  ഇതുവരെ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ കേസെടുത്ത റാവത്ത് പൊലീസ് പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കാർ ഓടിച്ച ആൾക്കായുള്ള അന്വേഷണം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News