പൂനെയിൽ യുവാവ് സഹപ്രവർത്തകയെ കുത്തിക്കൊന്നു; കൊലപതാകം സാമ്പത്തിക തർക്കത്തെത്തുടർന്ന്

pune murder

മുംബൈയിൽ യുവാവ് 28 കാരിയായ സഹപ്രവർത്തകയെ കുത്തിക്കൊന്നു. പൂനെയിലെ യേർവാഡയിലാണ് സംഭവം. സാമ്പത്തിക തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം.

ഒരു മൾട്ടിനാഷണൽ കമ്പനിയിലെ കോൾസെന്ററിലെ ജീവനക്കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. 30 കാരനായ കൃഷ്ണ സത്യനാരായണ കനോജയാണ് കേസിലെ പ്രതി. തർക്കത്തെ തുടർന്ന് ഇയാൾ ഓഫിസിന്റെ പാർക്കിങ് ഏരിയയിൽ വെച്ച് യുവതിയെ പലതവണ കുത്തുകയായിരുന്നു.

ALSO READ; ൻ്റമ്മോ! എന്താടോ ഇത്? വിമാനത്താവളത്തിലെത്തിയ കാനേഡിയൻ പൗരന്റെ ബാഗിൽ മുതലത്തല, അന്തംവിട്ട് അധികൃതർ

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. യുവാവ് യുവതിയെ കത്തികൊണ്ട് കുത്തുന്നതും യുവതി തറയിൽ കിടക്കുന്നതും വീഡിയോയിൽ കാണാം. ആക്രമണം തടയാൻ യുവതി ശ്രമിക്കുന്നുണ്ടെങ്കിലും യുവാവ് കുത്തിപ്പരിക്കേൽപ്പിക്കുന്നത് തുടരുന്നതും ഇതിൽ വ്യക്തമായി കാണാം.
സംഭവം ശ്രദ്ധയിൽപ്പെട്ട ചിലർ ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. യുവതി ചികിത്സയ്‌ക്കിടെയാണ് മരണത്തിന് കീഴടങ്ങിയത്.

സംഭവത്തിൽ പ്രതി കനോജക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 103 (1) വകുപ്പുകൾ അടക്കം ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News