പുനെ – മുംബൈ എക്സ്പ്രസ് വേയിൽ എണ്ണ ടാങ്കറിന് തീപിടിച്ചു; 4 പേർ വെന്തുമരിച്ചു

മഹാരാഷ്ട്രയിൽ എണ്ണ ടാങ്കർ മറിഞ്ഞ് വൻ തീപിടിത്തം. പുനെ – മുംബൈ എക്സ്പ്രസ് വേയിലാണ് തീപിടുത്തമുണ്ടായത് . ഒരു പാലത്തിന് മുകളിൽ വെച്ച് എണ്ണ ടാങ്കർ അപകടത്തിൽ പെടുകയായിരുന്നു. ടാങ്കറിൽ നിന്ന് എണ്ണ ചുറ്റിനും പരന്നൊഴുകി തീപിടിക്കുകയായിരുന്നു. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തിൽ നാല് പേർ വെന്തുമരിച്ചെന്നും മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുമുണ്ട് എന്നാണ് റിപ്പോർട്ടുകൾ. തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

Also Read: തമിഴ്നാട് സെക്രട്ടറിയേറ്റിൽ ഇഡി റെയ്ഡ്

അപകടത്തെ തുടർന്ന് പൂനെ-മുംബൈ എക്‌സ്പ്രസ് വേയിലും കുനെ വില്ലേജ് റോഡിലും ഗതാഗതം തടസപ്പെട്ടു. ടാങ്കർ മറിഞ്ഞതിനെ തുടർന്ന് ഡീസൽ ടാങ്ക് ചോർന്ന് ഘർഷണം മൂലം തീപിടിക്കുകയായിരുന്നുവെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് മിതേഷ് ഘാട്ടെ പറഞ്ഞു. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഒരു സ്ത്രീക്കും അവരുടെ രണ്ട് കുട്ടികൾക്കുമാണ് ഗുരുതരമായി പൊള്ളലേറ്റതെന്നും ഘാട്ടെ അറിയിച്ചു.

Also read: മെസിയെ ബെയ്ജിങ് എയര്‍പോര്‍ട്ടില്‍ തടഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News