പ്രാവുകൾക്ക് തീറ്റ കൊടുത്താൽ പിഴ; നിർണായക നീക്കവുമായി പൂനെ മുൻസിപ്പൽ കോർപ്പറേഷൻ, കാരണം ഇതാണ്…

PUNE

പ്രാവുകൾക്ക് തീറ്റ കൊടുക്കുന്നവർക്ക് പിഴ ശിക്ഷ വിധിക്കുമെന്ന് പൂനെ മുൻസിപ്പൽ കോർപറേഷന്റെ മുന്നറിയിപ്പ്. നഗരത്തിൽ ഗുരുതരമായ ന്യുമോണിയ രോഗം പടരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. പ്രാവുകളുടെ ചിറകുകൾ ശ്വാസകോശ അണുബാധയ്ക്ക് കരണമാകുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നിർണായക നീക്കം.

പ്രാവുകളുടെ ചിറകുകളിൽ നിന്നും വീഴുന്ന അണുക്കളിൽ നിന്നും നഗരത്തിൽ വ്യാപകമായി ന്യുമോണിയ റിപ്പോർട്ട് ചെയ്യുന്നു എന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. ശ്വാസകോശ അണുബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ അറുപത്തിയഞ്ച് ശതമാനം പേർക്കും ഗുരുതരമായ ന്യുമോണിയ വകഭേദമാണ് റിപ്പാർട്ട് ചെയ്തിരിക്കുന്നത്.

ALSO READ; എന്റെ അമ്മയെ ആരോ കൊന്നതാണ്! അമ്മയുടെ മരണത്തിൽ മകൾക്ക് അടിമുടി ദുരൂഹത, ഒടുവിൽ സംസ്കരിച്ച മൃതദേഹം പുറത്തെടുത്തു

ഇതിന് പിന്നാലെയാണ് പ്രാവുകൾക്ക് തീറ്റ കൊടുക്കുന്നവർക്ക് പിഴ നൽകുന്നതിലേക്കടക്കം മുൻസിപ്പാലിറ്റി നീങ്ങിയത്.ഇക്കാര്യം അറിയിച്ച് നഗരത്തിന്റെ പല ഭാഗങ്ങളിലും മുൻസിപ്പാലിറ്റി ഫ്ളക്സ് ബോർഡുകൾ അടക്കം സ്ഥാപിച്ചിട്ടുണ്ട്. ജനങ്ങൾക്കിടെ അവബോധം സൃഷ്ടിക്കാനുള്ള വിവിധ പരിപാടികളും മുൻസിപ്പാലിറ്റി ആസൂത്രണം ചെയ്തിട്ടുണ്ട്.

ENGLISH NEWS SUMMARY: Pune Municipal Corporation warns that those who feed pigeons will be fined. The move comes amid a serious outbreak of pneumonia in the city

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News