‘റീലെടുക്കാനായി ഉയരമുള്ള കെട്ടിടത്തിൽ തൂങ്ങിക്കിടന്ന് അഭ്യാസപ്രകടനം’, 23കാരിയും സുഹൃത്തും അറസ്റ്റിൽ, ആഭാസമെന്ന് സോഷ്യൽ മീഡിയ: വീഡിയോ

റീലെടുക്കാനായി ഉയരമുള്ള കെട്ടിടത്തിൽ തൂങ്ങിക്കിടന്ന് അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ 23കാരിയും സുഹൃത്തും അറസ്റ്റിൽ. പുനെ സ്വദേശികളായ മിഹിർ ഗാന്ധി (27), മിനാക്ഷി സലുൻഖെ (23) എന്നിവരെയാണ് ഭാരതി വിദ്യാപീഠ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇവരുടെ വിഡിയോ ഫോണിൽ പകർത്തിയ മൂന്നാമൻ ഒളിവിലാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ALSO READ: ഒഴിവുകാലം ആഘോഷിക്കാനെത്തിയ 36കാരിയായ ബ്യൂട്ടി ഇന്‍ഫ്ളുവന്‍സര്‍ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണു മരിച്ചു

പൊട്ടിപ്പൊളിഞ്ഞ ക്ഷേത്രക്കെട്ടിടത്തിനു മുകളിൽ വച്ചായിരുന്നു കഴിഞ്ഞ ദിവസം ഇവർ റീൽസെടുത്തതും അത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തത്. വിഡിയോ വലിയ രീതിയിൽ ചർച്ചയായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും പ്രതികളെ കസ്റ്റഡിയിൽ എടുത്തതും. പത്തുനിലക്കെട്ടിടത്തിനു മുകളിൽ വച്ചായിരുന്നു അപകടകരമായി തൂങ്ങിക്കിടന്ന് ഇവർ റീൽസെടുത്തത്.

ALSO READ: ‘മലയാളത്തിലെ ആ സൂപ്പർസ്റ്റാറിന്റെ ഓട്ടോഗ്രാഫ്‌ ഞാനെൻറെ ഓഫീസിൽ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്’, ഇഷ്ടതാരത്തെ വെളിപ്പെടുത്തി വിജയ് സേതുപതി

അതേസമയം, മനുഷ്യജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ അലക്ഷ്യമായി പെരുമാറിയതിന് ഐപിസി 336 പ്രകാരം ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതായി ഭാരതി വിദ്യാപീഠ് സീനിയർ ഇൻസ്പെക്ടർ ദശരഥ് പാട്ടീൽ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News