പൂനേ പോര്‍ഷേ അപകടത്തില്‍ രണ്ട് എന്‍ജിനീയര്‍മാര്‍ മരിച്ച സംഭവത്തില്‍ പ്രതിയായ 17കാരനെതിരെ കര്‍ശന നടപടിയുമായി മഹാരാഷ്ട്ര ഗതാഗത കമ്മിഷണര്‍. 25 വയസുവരെ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതില്‍ 17കാരനെ വിലക്കിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ട കാറിന് രജിസ്‌ട്രേഷനില്ല. വാഹനത്തിന് കര്‍ണാടകയില്‍ നിന്നും ലഭിച്ച താല്‍കാലിക രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഉള്ളത്. സെപ്തംബര്‍ വരെയാണ് ഇതിന്റെ കാലാവധി. താത്കാലിക രജിസ്ട്രേഷനുള്ള വാഹനങ്ങള്‍ ആര്‍.ടി.ഒ. ഓഫീസിലേക്കും തിരിച്ചും മാത്രമേ ഓടിക്കാന്‍ പാടുള്ളൂവെന്നാണ് നിയമം. അതേസമയം പ്രായപൂര്‍ത്തിയാകാത്തവര്‍ മദ്യം നല്‍കി ഹോട്ടല്‍ ജീവനക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ALSO READ: കൊച്ചിയിൽ മോഡൽ ലഹരിമരുന്നുമായി പിടിയിലായ കേസ്; അന്വേഷണം മോഡലിംഗ് കമ്പനികളിലേയ്ക്കും
17കാരന്‍ 90 മിനിട്ടുകൊണ്ട് ആദ്യ പബ്ബില്‍ 48000 രൂപയാണ് 17-കാരന്‍ ചെലവഴിച്ചത്.
ശനിയാഴ്ച രാത്രി 10:40-ഓടെ കോസി എന്ന ആദ്യ പബ്ബിലും പിന്നീട് 12:10-ഓടെ ബ്ലാക്ക് മാരിയട്ട് എന്ന മറ്റൊരു പബ്ബിലുമാണ് 17-കാരനും സംഘവും പോയത്. ഇരുന്നൂറു കിലോമീറ്ററോളം വേഗതയില്‍ ഓടിച്ച കാര്‍ ഇടിച്ച് യുവ എഞ്ചിനീയര്‍മാരായ മധ്യപ്രദേശിലെ ബിര്‍സിങ്പുര്‍ സ്വദേശി അനീഷ് ആവാഡിയ(24), ജബല്‍പുര്‍ സ്വദേശിനി അശ്വിനി കോഷ്ത(24) എന്നിവരാണ് മരിച്ചത്.
കാറോടിച്ച പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും 15 മണിക്കൂറിനുള്ളില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചു. ഇത് വിവാദമാകുകയും ചെയ്തു. സംഭവത്തില്‍ 17-കാരന്റെ പിതാവ് വിശാല്‍ അഗര്‍വാളിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍പ്പോയ വിശാലിനെ മഹാരാഷ്ട്രയിലെ സംഭാജിനഗറില്‍നിന്ന് ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകള്‍പ്രകാരമാണ് അറസ്റ്റുചെയ്തതെന്ന് പുനെ പൊലീസ് കമ്മിഷണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here