പൂനെയില്‍ മദ്യപിച്ച് 17കാരന്‍ അമിതവേഗതയില്‍ ഓടിച്ച പോര്‍ഷേ കാറിടിച്ച് രണ്ട് യുവ എന്‍ജിനീയര്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ അറസ്റ്റില്‍. പൂനെ സാസൂണ്‍ ആശുപത്രിയിലെ ഫോറന്‍സിക്ക് വിഭാഗം തലവനും മറ്റൊരു ഡോക്ടറുമാണ് പ്രതിയുടെ രക്തസാമ്പിളികള്‍ മാറ്റിയെന്ന് വ്യക്തമായതിനെ തുടര്‍ന്ന് അറസ്റ്റിലായത്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ ഇവരാണ് പരിശോധിച്ചതെന്നും ഇരുവരും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.
ALSO READ: ആപ്പിളിന്റെ ഫോള്‍ഡബിള്‍ മാക്ക്ബുക്ക് വരുന്നു; കിടിലം ഫീച്ചറുകള്‍ അറിയാം!
മദ്യപിക്കാത്ത മറ്റൊരാളുടെ രക്തസാമ്പിളുമായി പ്രതിയുടെ സാമ്പിള്‍ മാറ്റിവയ്ക്കുകയായിരുന്നു ഇവര്‍. മെയ് 19ന് രാവിലെ 11 മണിക്കാണ് പ്രതിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെ ഫോറന്‍സിക്ക് സയന്‍സ് ലാബ് നല്‍കിയ ആദ്യ റിപ്പോര്‍ട്ടില്‍ പ്രതി മദ്യപിച്ചിട്ടില്ലെന്ന് വന്നതോടെയാണ് സംശയമുയര്‍ന്നത്. തുടര്‍ന്ന് രണ്ടാമതും പരിശോധിച്ചപ്പോള്‍ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായി. പിന്നീട് സാമ്പിളുകളുടെ ഡിഎന്‍എ പരിശോധനയില്‍ രണ്ട് സാമ്പിളും വ്യത്യസ്ത വ്യക്തികളുടെതാണെന്നും വ്യക്തമായി.
പൂനെ ക്രൈംബ്രാഞ്ചാണ് ഡോക്ടര്‍മാരുടെ ഇടപെടലിനെ കുറിച്ച് അന്വേഷിക്കുന്നത്. കേസിന്റെ ആദ്യഘട്ടം മുതല്‍ തന്നെ പല തരം വിവാദങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉടലെടുത്തത്. മദ്യപിച്ച് അപകടമുണ്ടാക്കി രണ്ടുപേര്‍ മരിച്ചിട്ടും 17ന് കാരന് ജാമ്യം ലഭിച്ചത് വലിയ വിവാദമാണ് ഉണ്ടാക്കിയത്. ജനരോക്ഷം കടുത്തതോടെ ജൂണ്‍ അഞ്ച് വരെ പ്രതിയെ റിമാന്റ് ചെയ്തിരിക്കുകയാണ്.
ALSO READ: കോഴിക്കോട് സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു
സംഭവുമായി ബന്ധപ്പെട്ട് പ്രതിയുടെ പിതാവ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ വിശാല്‍ അഗര്‍വാള്‍, മുത്തച്ഛന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വീട്ടിലെ കാര്‍ ഡ്രൈവറെ കേസ് ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കുകയും പണം വാഗ്ദാനം ചെയ്തതിനുമാണ് അറസ്റ്റ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here