യുഎഇയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതും മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുന്നതിനും കടുത്ത ശിക്ഷ പ്രഖ്യാപിച്ച് ദുബൈ പബ്ലിക് പ്രോസിക്യൂഷൻ. മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവ ഉപയോഗിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന വ്യക്തികൾക്ക് 50,000 ദിർഹം പിഴയും അഞ്ച് വർഷം വരെ തടവുമടക്കമുള്ള ശിക്ഷ ലഭിച്ചേക്കാമെന്നാണ് ദുബൈ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
ALSO READ:ഹോട്ടലിൽ ദമ്പതികൾ ജീവനൊടുക്കിയ സംഭവം; മുറിയിൽ നിന്നും കുറിപ്പ് കണ്ടെടുത്തു
മയക്കുമരുന്നോ, സൈക്കോട്രോപിക് പദാർത്ഥങ്ങളോ വാങ്ങാനും ഉപയോഗിക്കാനുമുള്ള ഉദ്ദേശ്യത്തോടെ പണം കൈമാറുന്നതും കർശനമായ പിഴയും തടവും ലഭിക്കും. 2021 ലെ ഫെഡറൽ ഡിക്രി- 30ാം നമ്പർ നിയമപ്രകാരം, ഇവർക്ക് തടവോ 50,000 ദിർഹത്തിൽ കുറയാത്ത പിഴയോ ശിക്ഷയായി ലഭിച്ചേക്കാം. ഈ ലക്ഷ്യത്തിനായി അറിഞ്ഞു കൊണ്ട് പണം നൽകുന്നതും മയക്കുമരുന്ന് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കലായാണ് കണക്കാക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here