ഭര്‍ത്താവിനെ ഭാര്യയുടെ കാമുകനും, സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസ്‌; ഒന്നാം പ്രതിക്ക്‌ ജീവപര്യന്തം

ഭര്‍ത്താവിനെ ഭാര്യയുടെ കാമുകനും, സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്ക്‌ ജീവപര്യന്തം ശിക്ഷ. മുണ്ടക്കയം കോരുത്തോട് കൊന്നക്കല്‍ സ്വദേശി ബിനോയിയെ കൊലപ്പെടുത്തിയ കേസിലാണ് പണ്ടപ്പിളളി ആച്ചക്കോട്ടില്‍ ജയനെ മൂവാറ്റുപുഴ MACT & അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ടോമി വർഗീസ് ജീവപര്യന്തം ശിക്ഷയും 1 ലക്ഷം രൂപ പിഴയും വിധിച്ചത്.

ALSO READ:”തൊഴിലിടത്തെ ലൈംഗികാതിക്രമം ആണിത്, സുരേഷ് ഗോപിയുടെ പെരുമാറ്റം അപലപനീയം”; ആനിരാജ

പിഴ അടച്ചില്ലെങ്കിൽ ഒരു വർഷംകൂടി ശിക്ഷ അനുഭവിക്കണം. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2018 ലാണ് കൊലപാതകം നടന്നത്. 2018 ഏപ്രില്‍ 16ന് കോതമംഗലം കറുകടത്ത് നിന്നും തട്ടിക്കൊണ്ടു പോയ ബിനോയിയെ പ്രതികള്‍ പണ്ടപ്പിള്ളിയിലെത്തിച്ച്കൊലപ്പെടുത്തുകയായിരുന്നു.

ALSO READ:സുരേഷ് ഗോപിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകും: പരാതിയിലുറച്ച് മാധ്യമ പ്രവര്‍ത്തക

നിലവിൽ കൊച്ചി എ സിപിയായ സി.ജയകുമാറായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. മരിച്ചയാളുടെ ഭാര്യ ഉൾപ്പെടെ കേസിൽ കൂറുമാറിയെങ്കിലും മരണമൊഴിയുടെ അടിസ്ഥാനത്തിൽ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കേസിലെ മറ്റ് 2 പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News