പഞ്ചാബിൽ കർഷക സംഘടനകൾ ആഹ്വാനം ചെയ്ത മെഗാ ബന്ദ് പുരോഗമിക്കുന്നു.7മണിക്ക് ആരംഭിച്ച ബന്ദിൽ റോഡ് റെയിൽ ഗതാഗതം സ്തംഭിച്ചു.അതേസമയം അടിയന്തര ആവശ്യങ്ങൾക്കായുള്ള വാഹനങ്ങൾ കടത്തിവിടുന്നു.ഖനൗരിയിൽ നിരാഹാരമിരിക്കുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ ആരോഗ്യസ്ഥിതിമോശമായതിനെത്തുടർന്നാണ് കർഷകർ ബന്ദിന് ആഹ്വാനം ചെയ്തത്.
കർഷകരുടെ ആവശ്യങ്ങൾ പരിഹരിക്കണമെന്നും കർഷക നേതാവ് ജഗജിത് സിംഗ് ദല്ലേവാളിന്റെ ജീവൻ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പഞ്ചാബിലെ കർഷകരുടെ ബന്ദ്.കൊടും തണുപ്പിനെ അവഗണിച്ച് രാവിലെ 7 മുതൽ ആരംഭിച്ച ബന്ദിൽ റെയിൽ റോഡ് ഗതാഗതം സ്തംഭിപ്പിച്ചു.200 ഓളം കേന്ദ്രങ്ങളിളാണ് കർഷകർ ബാരിക്കേഡുകൾ നിരത്തി റോഡുകൾ ഉപരോധിച്ചത്.അതേസമയം ആംബുലൻസ്, വിവാഹ വാഹനങ്ങൾ എന്നിവ കടത്തിവിടുന്നുണ്ട്.
ALSO READ; കാത്തിരിപ്പ് നീളുന്നു; സൗദി ജയിലിൽ കഴിയുന്ന അബ്ധുൾ റഹീമിന്റെ കേസ് പരിഗണിക്കുന്നത് മാറ്റിവച്ചു
163 ഓളം ട്രെയിനുകൾ കർഷക ബന്ധിനെ തുടർന്ന് റദ്ദാക്കി..15 ട്രൈയിനുകൾ വൈകിയോടുന്നു .രാഷ്ട്രീയേതര സംയുക്ത കിസാൻ മോർച്ച- കിസാൻ മസ്ദൂർ മോർച്ച എന്നി സംഘടനകളുടെ നേതൃത്വത്തിലാണ് ബന്ദ് പുരോഗമിക്കുന്നത്. സർക്കാർ- സ്വകാര്യസ്ഥാപനങ്ങൾ അടച്ചിടണമെന്ന് കർഷക സംഘടനകൾ നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു.നിരവധി വ്യാപാരസംഘടകളാണ് കർഷകരുടെ ബന്ദിന് ഐക്യദാർഢ്യം അറിയിച്ച് രംഗത്ത് വന്നത്.
ഖനൗരിയിൽ നിരാഹാരമിരിക്കുന്ന കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ ആരോഗ്യസ്ഥിതി മോശമായതിന് പിന്നാലെയാണ് കർഷകർ പ്രക്ഷോഭം കടുപ്പിച്ചത് .. ദല്ലേവാളിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായെന്നും ആശുപത്രിയിലേക്ക് ഉടൻ മാറ്റണമെന്നും സുപ്രീംകോടതി പഞ്ചാബ് സർക്കാറിനോട് നിർദ്ദേശിച്ചിരുന്നു.. മാത്രമല്ല ദല്ലേവാളിന് വൈദ്യസഹായം ഉൾപ്പെടെ നൽകുന്നതിൽ പഞ്ചാബ് സർക്കാരിന് വീഴ്ച പറ്റിയെന്നും കോടതി രൂക്ഷമായി വിമർശിച്ചു. അതേസമയം കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിന് പകരം പ്രക്ഷോഭത്തെ അടിച്ചമർത്താൻ ആണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ദല്ലേ വാൾ പ്രതികരിച്ചു.ജനുവരി നാലിന് നിരാഹാരമിരിക്കുന്ന കർഷകർ മഹാ പഞ്ചായത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരടക്കം മഹാപഞ്ചായത്തിൽ പങ്കെടുത്തേക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here