രഞ്ജിയില്‍ മഴ കളിച്ചു; പഞ്ചാബിനെതിരെ കേരളത്തിന് മേല്‍ക്കൈ

cricket

കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ പഞ്ചാബിന് ബാറ്റിംഗ് തകര്‍ച്ച. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ പഞ്ചാബ് 5 വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ് എന്ന നിലയിലാണ്. മഴ മൂലം ആദ്യ ദിനം ഉച്ച വരെ മാത്രമാണ് മത്സരം നടന്നത്. ടോസ് നേടിയ പഞ്ചാബ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ അഭയ് ചൗധരിയെ മടക്കി ആദിത്യ സർവതെ കേരളത്തിന് മികച്ച തുടക്കം നൽകി. 28 റണ്‍സെടുത്ത അൻമോൽപ്രീത് സിങ്ങാണ് പഞ്ചാബിന്‍റെ ടോപ്പ് സ്കോറര്‍. കേരളത്തിന് വേണ്ടി ആദിത്യ സർവതെ മൂന്നും ജലജ് സക്സേന രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

Also Read; ‘ലീഗിന് സ്വർണക്കടത്തിൽ ഭയക്കാൻ ഒരുപാടുണ്ട്, എം കെ മുനീർ ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കട്ടെ’: എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News