‘കോണ്‍ഗ്രസ് എംഎല്‍എമാരെ നിയമസഭയില്‍ പൂട്ടിയിടണം’; ഗവര്‍ണര്‍ക്ക് പൂട്ടും താക്കോലും ‘സമ്മാനിച്ച്’ പഞ്ചാബ് മുഖ്യമന്ത്രി

പഞ്ചാബ് നിയമസഭയില്‍ മുഖ്യമന്ത്രി ഭഗവന്ത് മന്നും പ്രതിപക്ഷ നേതാവായ പ്രതാപ് സിംഗ് ബജ്വയും തമ്മില്‍ രൂക്ഷമായ തര്‍ക്കം നടന്നു. പഞ്ചാബ് ഗവര്‍ണറോട് പ്രതിപക്ഷമായ കോണ്‍ഗ്രസിനെ നിയമസഭയില്‍ പൂട്ടിയിടണം എന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു തര്‍ക്കം.

ബജറ്റിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് ഒരു കവര്‍ കൈമാറി. ഗവര്‍ണര്‍ക്ക് ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ടെന്ന് പറഞ്ഞാണ് ഈ കവര്‍ കൈമാറിയത്. അതിനുള്ളില്‍ ഒരു പൂട്ടും താക്കോലുമായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തെ നിയമസഭയ്ക്കുള്ളില്‍ പൂട്ടിയിടണമെന്ന് ആവശ്യപ്പെട്ടു. അതാകുമ്പോള്‍ ചര്‍ച്ചക്കിടയില്‍ ഇവര്‍ ഇറങ്ങി ഓടില്ലല്ലോ എന്നും മന്‍ പറഞ്ഞു. ഇതോടെ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തമ്മില്‍ വലിയ തര്‍ക്കം ഉണ്ടായി.

ALSO READ: അരിദോശ കഴിച്ച് മടുത്തോ ? അരിയും ഉഴുന്നും വേണ്ട, ഒരു പഴമുണ്ടെങ്കില്‍ കിടിലന്‍ ദോശ റെഡി

തര്‍ക്കത്തിനിടയില്‍, വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് സീറ്റ് തരുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് തലപുകയ്ക്കണ്ടെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു.

”ആരോടൊപ്പമാണ് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ചര്‍ച്ച നടത്തുന്നത്. എന്നോടൊപ്പമാണോ? നിങ്ങള്‍ അവര്‍ക്കൊപ്പം ഇരുന്നു ചര്‍ച്ച നടത്തിയിട്ടുണ്ടോ? മറ്റൊരുവശത്ത് നിങ്ങള്‍ സീറ്റ് പങ്കിടുന്നതിനെ കുറിച്ച് ഞങ്ങളുമായി കരാറുണ്ടാക്കുന്നു. പോയി അവരോട് പറയൂ കുരുക്ഷേത്ര, ദില്ലി, ഗുജറാത്ത് ലോക്‌സഭാ സീറ്റുകള്‍ ഞങ്ങള്‍ക്ക് നല്‍കരുതെന്ന്.”- മന്‍ പറഞ്ഞു.

തുടര്‍ന്ന് പതിനഞ്ച് മിനിറ്റോളം സഭ നിര്‍ത്തിവച്ചു.

ALSO READ: വിദ്യാഭ്യാസ ബന്ദ് നടത്തി പരീക്ഷകളെ തടസപ്പെടുത്താനുള്ള കെഎസ്‌യു നീക്കം; ഡിവൈഎഫ്ഐ സംരക്ഷണം ഒരുക്കും: വി കെ സനോജ്

അതേസമയം തങ്ങളെന്താ ഇവിടത്തെ ദിവസവേതനക്കാരാണോയെന്നും ഇത്രയും ദുര്‍ബലനായ ഒരു സ്പീക്കറെ കണ്ടിട്ടില്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ച പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി എല്ലാവരോടും അനാവശ്യ വാക്കുകളാണ് ഉപയോഗിച്ചതെന്നും ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News