ഖാർഗെക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസിൽ സമൻസ് അയച്ച് കോടതി

100 കോടി രൂപയുടെ മാനനഷ്ടക്കേസിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് പഞ്ചാബ് കോടതി സമൻസ് അയച്ചു. ബജ്‌റംഗ്ദൾ ഹിന്ദുസ്ഥാൻ എന്ന സംഘടനയുടെ പ്രസിഡന്റ് ഹിതേഷ് ഭരദ്വാജിന്റെ ഹർജി തുടർന്നാണ് സംഗരൂർ ജില്ലാ കോടതി കോൺഗ്രസ് അധ്യക്ഷനോട് ജൂൺ 10ന് നേരിട്ട് കോടതിയിൽ ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പോപ്പുലർ ഫ്രണ്ടുമായി ബജ്‌റംഗ്ദളിനെ താരതമ്യം ചെയ്‌തതിനെതിരെയാണ് ഹർജി. കർണാടക പ്രകടന പത്രികയിൽ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആയാലും ശത്രുതയോ വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെ നിരോധിക്കുമെന്ന് ബജ്‌റംഗ്ദളിൻ്റെ പേര് എടുത്ത് പറഞ്ഞ് പ്രകടനപത്രികയിൽ കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News